- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജമ്മു കശ്മീരിൽ നിന്നും പാക് ഭീകരരെ തുരത്താൻ ഇന്ത്യൻ കരസേന
ന്യൂഡൽഹി: ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ തുടരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ ശക്തമായ നടപടികളുമായി ഇന്ത്യൻ സൈന്യം. പാക് ഭീകരരെ തുരത്താൻ 'ഓപ്പറേഷൻ സർവശക്തി' എന്ന പേരിലാണ് ഇന്ത്യൻ കരസേനയുടെ ദൗത്യം. പിർ പഞ്ചൽ പർവതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം.
ശ്രീനഗർ ആസ്ഥാനമായുള്ള ചിന്നാർ സൈന്യ വിഭാഗവും നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർപ്സും ഒരേസമയം നടത്തുന്ന ദൗത്യത്തിൽ ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരും ഭാഗമാകും. ഈ പ്രദേശത്തു നിന്ന് തീവ്രവാദികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003-ൽ തുടങ്ങിയ ഓപ്പറേഷൻ സർപ്പവിനാശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഓപ്പറേഷൻ സർവശക്തി ആരംഭിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി രജൗരി- പൂഞ്ച് മേഖല ഉൾപ്പെടെയുള്ള പിർ പഞ്ചലിന്റെ തെക്കൻ മേഖലകളിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനായി പാക്കിസ്ഥാനിലെ ഭീകരവാദ സംഘടനകൾ ശ്രമിക്കുന്നുണ്ട്. ഇവർ നടത്തിയ ആക്രമണങ്ങളിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഡിസംബർ 21-ന് ദേരാ കി ഗലി മേഖലയിലുണ്ടായ ആക്രമണത്തിലും നാലു സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു.
രജൗറി, പൂഞ്ച് മേഖലകളിൽ സമീപ കാലത്തായി പാക് ഭീകരരുടെ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് കരസേന നിർണായക നീക്കത്തിനു തയാറായത്. ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ്, നഗ്രോത്ത ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർപ്സ് എന്നിവ ഒരേസമയം സൈനിക നീക്കം നടത്തുമെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ്, പ്രത്യേക ദൗത്യസംഘം, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയും ദൗത്യത്തിന്റെ ഭാഗമാകും.
മേഖലയിലെ ഭീകര പ്രവർത്തനങ്ങൾ 2003ലെ ദൗത്യത്തിനു ശേഷം ഏതാണ്ട് അവസാനിച്ചതായി കരസേനാ മേധാവി മനോജ് പാണ്ഡെ അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ നിലവിൽ ഇതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നടന്ന ഏറ്റുമുട്ടലുകളിൽ ഇരുപതോളം സൈനികർ വീരമൃത്യു വരിച്ചു. ഡിസംബറിൽ സൈനിക വാഹനം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ മാത്രം നാലു സൈനികർക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിലാണ് സൈന്യം പുതിയ ദൗത്യത്തിന് തുടക്കമിട്ടത്.