- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു', മാനനഷ്ടക്കേസുമായി നടി അഞ്ജലി
മുംബൈ: മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിയമ നടപടിയുമായി നടിയും സാമൂഹിക മാധ്യമ താരവുമായ അഞ്ജലി അറോറ. തന്റേതെന്ന് പേരിൽ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതിന് വിവിധ ഓൺലൈൻ വാർത്താപോർട്ടലുകൾക്കെതിരേയും യൂട്യൂബ് ചാനലുകൾക്കെതിരേയുമാണ് അഞ്ജലി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിലൂടെ തന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടായെന്നും ഇതുകാരണം തൊഴിലവസരങ്ങൾ നഷ്ടമായെന്നുമാണ് നടിയുടെ പരാതി. സംഭവം കാരണം കടുത്ത മാനസികപ്രയാസം അനുഭവിച്ചെന്നും നടിയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഒരു സ്ത്രീയുടെ അശ്ലീലവീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നത്. ഈ വീഡിയോയിലുള്ള സ്ത്രീ അഞ്ലിയാണെന്നായിരുന്നു ചില വാർത്താ പോർട്ടലുകളുടെ അവകാശവാദം. അഞ്ലിയുടെ വീഡിയോയാണെന്ന പേരിൽ ചില യൂട്യൂബ് ചാനലുകളിലും ഇത് പ്രചരിപ്പിച്ചിരുന്നു. അഞ്ലി അറോറ 'ലോക്ക് അപ്പ്' റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഷോയുടെ മാനദണ്ഡമനുസരിച്ച് ചിത്രീകരണസ്ഥലത്തുനിന്ന് പുറത്തുപോകാൻ അനുവാദമില്ലാത്തതിനാൽ സംഭവത്തിൽ അന്ന് പരാതി നൽകാനായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ 13 മില്ല്യണിലേറെ ഫോളോവേഴ്സുള്ളയാളാണ് ന്യൂഡൽഹി സ്വദേശിയായ അഞ്ജലി അറോറ. 'ലോക്ക് അപ്പ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധനേടിയത്. ദി ലവ് ഈസ് ഫോർഎവർ, ഡൽഹിവാലിയാൻ തുടങ്ങിയ ചിത്രങ്ങളിലും നിരവധി സംഗീത ആൽബങ്ങളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. കച്ചാ ബദാം എന്ന വൈറൽ ഗാനത്തിന് നൃത്തം ചെയ്തുകൊണ്ടാണ് അഞ്ജലി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഞ്ജലിയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ 2022 ഓഗസ്റ്റ് മുതലാണ് ഓൺലൈനിൽ വീഡിയോ പ്രചരിച്ചു തുടങ്ങിയത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് താരം പരാതി നൽകിയിരിക്കുന്നത്. നടിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ്ഐആർ ഫയൽ ചെയ്യുക മാത്രമല്ല, മാധ്യമ സ്ഥാപനങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ മാനനഷ്ട കേസും താരം നൽകിയിട്ടുണ്ട്. അതേസമയം ഒരു വർഷത്തിന് ശേഷം പരാതി നൽകിയ അഞ്ജലിയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് നെറ്റിസൺസ്.
2022 ഓഗസ്റ്റിൽ പുറത്തുവന്ന അശ്ലീല വിഡിയോ ക്ലിപ്പാണ് വിവാദങ്ങളുടെ തുടക്കം. വിഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വ്യക്തമല്ലെങ്കിലും, അത് അഞ്ജലി അറോറയാണെന്ന് അവകാശപ്പെട്ട് ന്യൂസ് പോർട്ടൽ വാർത്ത നൽകിയതോടെ വിഡിയോ വൈറലായി. ഇതിനു പിന്നാലെ മറ്റുപല ന്യൂസ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും ഇത്തരത്തിൽ വാർത്ത നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.
സമൂഹമാധ്യങ്ങളിൽ നിരവധിപ്പേർ അശ്ലീല കമന്റുകളുമായി രംഗത്തുവന്നതോടെ മാനസികമായി തകർന്നു. വിഡിയോ കാരണം പലപ്പോഴും തൊഴിലവസരങ്ങൾ നഷ്ടമായി. വ്യാജ വിഡിയോയും വാർത്തയും നൽകിയതിലൂടെ താൻ നേരിട്ടത് വലിയ പ്രയാസങ്ങളാണെന്നും മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും അഞ്ജലി വ്യക്തമാക്കി
ഡൽഹി സ്വദേശിയായ അഞ്ജലി അറോറ, 'ദ് ലവ് ഈസ് ഫോർ എവർ', 'ഡൽഹിവലിയാൻ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം കങ്കണ റണൗട്ട് ഹോസ്റ്റ് ചെയ്ത 'ലോക്ക് അപ് സീസൺ 1' റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തയായത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ അഞ്ജലിക്ക് 1.3 കോടിയിലേറെ ഫോളോവേഴ്സ് ഉണ്ട്. 'ടെംപററി പ്യാർ', 'ആഷിഖ് പുരാന', 'സജ്നാ ശായദ് ഫിർ സെ' തുടങ്ങിയ മ്യൂസിക് വിഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.