- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവതിയെ കുത്തിക്കൊലപ്പെടുത്തി തലയറുത്ത് മാറ്റി ഭർത്താവ്
ഹൈദരാബാദ്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി തലയറുത്ത് മാറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വസ്ത്രത്തിലാകെ ചോരപുരണ്ടനിലയിൽ യുവാവിനെ വഴിയിൽ കണ്ടെത്തിയ നാട്ടുകാരാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. തെലങ്കാനയിലെ അബ്ദുല്ലാപുർമേട്ടിലാണ് ദാരുണമായ സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോഡ്രൈവറായ വിജയ് ആണ് ഭാര്യ പുഷ്പലത(41)യെ കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഫ്ളാറ്റിൽ സൂക്ഷിച്ചത്. അബ്ദുല്ലാപുർമേട്ടിലെ സർക്കാർ കോളനിയിലുള്ള ഫ്ളാറ്റിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ വിജയ്ക്ക് ഭാര്യയിലുള്ള സംശയവും കുടുംബവഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയെ സംശയിച്ചിരുന്ന വിജയ് ഇതേച്ചൊല്ലി ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച രാവിലെ തന്റെ സഹോദരിക്ക് അനുവദിച്ച സർക്കാർ ഫ്ളാറ്റ് വൃത്തിയാക്കണമെന്ന് വിജയ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും പ്രതിയുടെ സഹോദരിയുടെ പുതിയ ഫ്ളാറ്റിലെത്തുകയും ഇവിടെവെച്ച് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു.
ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം തലയറത്ത് മാറ്റിയെന്നാണ് റിപ്പോർട്ട്. പിന്നാലെ ഇയാൾ വസ്ത്രത്തിലാകെ ചോരപുരണ്ടനിലയിൽ പുറത്തേക്കിറങ്ങി. ഇത് കണ്ടതോടെയാണ് അയൽക്കാർ സംഭവമറിയുന്നത്. തുടർന്ന് പൊലീസ് ഫ്ളാറ്റിലെത്തി പരിശോധിച്ചതോടെയാണ് തലയറത്ത് മാറ്റിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
15 വർഷം മുൻപാണ് വിജയിയും പുഷ്പലതയും വിവാഹിതരായത്. ദമ്പതിമാർക്ക് രണ്ടുമക്കളുണ്ട്. പുഷ്പലത ബ്യൂട്ടീഷ്യൻ കോഴ്സും പഠിച്ചിരുന്നു. 2014-ൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഒരിക്കൽ പ്രതി കുടുംബത്തെ ഉപേക്ഷിച്ച് വീടുവിട്ട് പോയിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.