- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കർണാടക സ്വദേശി അറസ്റ്റിൽ
മാനന്തവാടി: വയനാട് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കർണാടക സ്വദേശിയായ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റിൽ മണിവണ്ണനെയാണ്(21) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
2023 സെപ്റ്റംബറിലായിരുന്നു സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് മെഡിക്കൽ കോളജിലെത്തിയ മണിവണ്ണൻ, മാതാവിന്റെ പ്രസവത്തെ തുടർന്ന് കൂട്ടിരിപ്പിനെത്തിയ 14 കാരിയുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഗർഭിണയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അമ്മയുടെ പ്രസവത്തിനു കൂട്ടിരിപ്പിനായി വയനാട് മെഡിക്കൽ കോളജിലെത്തിയതായിരുന്നു സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി. ആശുപത്രിയിൽ വച്ച് മണിവണ്ണൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.അബ്ദുൽ കരിമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.