- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുഎസ് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങൾക്കിടെ സിഇഒയ്ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: രാമോജി ഫിലിം സിറ്റിയിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങൾക്കിടെ സ്റ്റേജിലുണ്ടായ അപകടത്തിൽ ഇന്ത്യക്കാരനായ സിഇഒയ്ക്ക് ദാരുണാന്ത്യം. കമ്പനിയുടെ പ്രസിഡന്റിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിസ്ടെക്സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇല്ലിനോയിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഇഒ സഞ്ജയ് ഷാ (56) ആണ് മരിച്ചത്. കമ്പനി പ്രസിഡന്റ് വിശ്വനാഥ രാജു ദത്തിയ ഗുരുതരാവസ്ഥയിലാണ്.
സിൽവർ ജൂബിലി ആഘോഷത്തിന്റെ തുടക്കത്തിൽ ഇരുവരെയും ഇരുമ്പു കൂടിനുള്ളിൽ മുകളിൽനിന്ന് സ്റ്റേജിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരുവശത്തെ ഇരുമ്പ് കയർ പൊട്ടിയതോടെ ഇരുമ്പ് കൂട് ചെരിയുകയും പതിനഞ്ച് അടി ഉയരത്തിൽനിന്ന് ഇരുവരും അതിവേഗത്തിൽ ശക്തിയായി കോൺക്രീറ്റ് തറയിലേക്കു വീഴുകയുമായിരുന്നു. വൈകിട്ട് 7.40നാണ് അപകടം സംഭവിച്ചതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
What a tragedy?
— ????????MurugaV???????? (@muruga86) January 20, 2024
CEO lost his life, another one injured critically very poor planning!! #ramojifilmcity #Vistex #SanjayShah #celebration2tragedy #Hyderabad https://t.co/3vKaLAnfov
സംഗീതഭരിതമായ പരിപാടിക്കിടെ ഇരുമ്പ് കൂട്ടിൽനിന്ന് ജീവനക്കാരെ കൈവീശി ഇരുവരും താഴേക്ക് വരുന്നതിനിടെയാണ് പെട്ടെന്ന് കയർ പൊട്ടി അപകടം സംഭവിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷായുടെ ജീവൻ രക്ഷിക്കാനായില്ല. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ആഘോഷ പരിപാടി നടന്ന സ്റ്റേജിൽ 40-50 അടി ഉയരത്തിൽനിന്ന് കമ്പനി സിഇഒയേയും പ്രസിഡന്റിനേയും താഴേക്ക് എത്തിക്കുന്നതിനായി അലങ്കരിച്ച ഇരുമ്പ് കൂട് തയ്യാറാക്കിയിരുന്നു. ഇതിന്റെ ഒരു വശത്തെ ചങ്ങല പൊട്ടി ഇരുവരും പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ സഞ്ജയ് ഷാ മരണപ്പെട്ടു.
കമ്പനിയുടെ പ്രധാനികളായ ഇരുവരും സംഗീത പരിപാടിക്കിടെ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതായിരുന്നു പരിപാടി. ഇരുമ്പ് കൂട്ടിൽനിന്ന് ജീവനക്കാർക്കുനേരെ കൈവീശി ഇരുവരും താഴേക്ക് പതിയെ ഇറങ്ങുന്നതിനിടെ കയർ പെട്ടെന്ന് പൊട്ടുകയായിരുന്നു.
മുംബൈ സ്വദേശിയായ ഷാ, 1999ലാണ് വിസ്ടെക് എന്ന കമ്പനി തുടങ്ങിയത്. 1600 ജീവനക്കാർ ഷായുടെ കമ്പനിയിൽ ജോലി ചെയ്യുന്നു. 300 ദശലക്ഷം ഡോളറാണ് പ്രതിവർഷ വരുമാനം. കോർപ്പറേറ്റ് ഭീമന്മാരായ കൊക്കക്കോള, യമഹ, സോണി, ഡെൽ തുടങ്ങി വമ്പൻ കമ്പനികൾ വിസ്ടെക്കിന്റെ ഇടപാടുകാരാണ്. ഹൈദരാബാദ്, യുഎസ്, കാനഡ, മെക്സികോ, യൂറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.