- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാമുകിയെ സംശയം, 26കാരി ഹോട്ടലിൽ വെടിയേറ്റു മരിച്ചു; കാമുകൻ അറസ്റ്റിൽ
പൂണെ : പൂണെയിലെ ഹോട്ടലിൽ വനിതാ സോഫ്റ്റ്വെയർ എൻജിനീയറെ കാമുകൻ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കാമുകനായ ഋഷഭ് നിഗം ഉത്തർപ്രദേശ് ലഖ്നൗ സ്വദേശി വന്ദന ദ്വിവേദിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കുറച്ച് നാളുകളായി വന്ദന തന്നെ അവഗണിക്കുകയാണെന്ന് ഋഷഭ് പരാതിപ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ യുവതിയെ സംശയിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി പൂണെ പിംപ്രി ചിഞ്ച്വാദ് ഹിഞ്ജേവാടി ഏരിയയിലെ ഓയോ ഹോട്ടലിലാണ് സംഭവം നടക്കുന്നത്. രണ്ട് വർഷമായി രാജീവ് ഗാന്ധി ടെക്നോ പാർക്കിലെ പൂണെ ഇൻഫോസിസിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വന്ദന. കഴിഞ്ഞ പത്തു വർഷമായി പ്രണയത്തിലായിരുന്നു ഋഷഭും വന്ദനയുമെന്ന് പൂണെ പൊലീസ് പറഞ്ഞു. വന്ദനയെ കാണാൻ പൂണെയിൽ എത്തിയതായിരുന്നു ഋഷഭ്. ജനുവരി 25 മുതൽ ഇരുവരും സംഭവം നടന്ന ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. സമീപ കാലത്തെ വന്ദനയുടെ സ്വഭാവത്തിൽ ഋഷഭിന് സംശയങ്ങൾ തോന്നിയതിനാൽ കൊല്ലണമെന്ന ഉദേശത്തോടെയാണ് പ്രതി പൂണെയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്ന ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വന്ദന തന്നെ അവഗണിക്കുനെന്ന പേരിൽ രൂക്ഷമായ തർക്കങ്ങൾ ഉണ്ടാവുകയായിരുന്നു. തർക്കത്തിനൊടുവിൽ പ്രകോപിതനായ ഋഷഭ് കയ്യിൽ കരുതിയ തോക്ക് വെച്ച് വന്ദനയുടെ നെഞ്ചിലേക്കും തലയിലേക്കും വെടിയുതിർത്തു. ഹോട്ടലിന്റെ പ്രദേശത്ത് മറാഠാ റിസർവേഷൻ സംബന്ധിച്ച തീരുമാനത്തെത്തുടർന്നുള്ള ആഘോഷങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുകയും ആളുകൾ പടക്കം പൊട്ടിക്കുകയും ചെയ്തതിനാൽ റൂമിൽ നിന്നുള്ള വെടിയുതിർത്ത ശബ്ദം ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചില്ല. പിറ്റേന്ന് രാവിലെയാണ് കൊലപാതക വിവരം ഹോട്ടൽ ജീവനക്കാർ അറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം രാത്രി ഏറെ വൈകി മുറിയിൽ നിന്ന് പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നകബന്ദിയിൽ നിന്നും മുംബെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച പിസ്റ്റൾ പൊലീസ് കണ്ടെടുത്തു. വന്ദനയും ഋഷഭും തമ്മിൽ 2014 മുതൽ പരസ്പരം അറിയാവുന്നവരാണെന്നും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നും പൂണെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ബാപ്പു ബംഗാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
ഹിൻജേവാരി മേഖലയിലെ ഒയോ ഹോട്ടലിലാണ് കൊലപാതകം നടന്നത്. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോൾ വന്ദനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലാകെ രക്തക്കറയുമുണ്ടായിരുന്നു. കൊല്ലപ്പെട്ട വന്ദനയും ഋഷഭും ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരും തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്നും പത്തു വർഷത്തോളമായി പ്രണയത്തിലാണെന്നും പൊലീസ് അറിയിച്ചു. ബന്ധത്തിലുണ്ടായ ഉലച്ചിലുകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. ഋഷഭിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ലക്നൗവിൽ ജോലി ചെയ്യുന്ന ഋഷഭ്, വന്ദനയെ കാണാനാണ് പുണെയിൽ എത്തിയത്. ജനുവരി 25 മുതൽ ഇരുവരും ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. 27നു രാത്രി 9.30ഓടെയാണ് വന്ദന കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം. അന്നു രാത്രി 10ന് ഋഷഭ് റൂമിൽനിന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം ഇയാൾ ടാക്സി വിളിച്ച് മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പ്രണയബന്ധത്തിൽനിന്ന് വന്ദന പിന്മാറാൻ ശ്രമിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ലക്നൗവിൽവച്ച് ഋഷഭിനു നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നിൽ വന്ദനയാണെന്ന് ഋഷഭ് സംശയിച്ചിരുന്നു. മാത്രമല്ല, വന്ദന മറ്റൊരാളുമായി പ്രണയത്തിലാണെന്നും സംശയമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നത്.