- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അക്യുപങ്ചർ ചികിത്സകന് നേരെ വധഭീഷണി മുഴക്കി പാഞ്ഞടുത്ത് നയാസ്
തിരുവനന്തപുരം : തിരുവനന്തപുരം കരിക്കാമണ്ഡപത്ത് വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ അറസ്റ്റിൽ. ഷിഹാബുദ്ദീൻ യുവതിക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് തടഞ്ഞുവെന്ന് ഭർത്താവ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേ സമയം അക്യുപങ്ചർ ചികിത്സകൻ ശിഹാബുദ്ദീനെതിരെ പൊലീസ് സ്റ്റേഷനിൽവച്ച് യുവതിയുടെ ഭർത്താവ് നയാസ് കൊലവിളി മുഴക്കി പാഞ്ഞടുത്തു. നാടകീയ സംഭവങ്ങളാണ് പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. ശിഹാബുദ്ദീനെ തെളിവെടുപ്പിനായി നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന നയാസ് വധഭീഷണി മുഴക്കി പാഞ്ഞടുത്തത്. പൊലീസ് ഇടപെട്ടാണ് ശിഹാബുദ്ദീനെ രക്ഷപ്പെടുത്തിയത്.
ശിഹാബുദ്ദീനെ നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന നയാസ് ക്രുദ്ധനായി കൊലവിളി മുഴക്കി പാഞ്ഞടുത്തത്. റിമാൻഡിലായിരുന്ന നയാസിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്നാണ് ഇന്ന് നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. 'നിന്നെ ഞാൻ കൊല്ലും' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ശിഹാബുദ്ദീനു നേരെ നയാസിന്റെ ആക്രമണ ശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. നയാസിനെ പിന്നീട് ലോക്കപ്പിലേക്കു മാറ്റുകയും ചെയ്തു.
ഷമീറയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടെന്നു ശിഹാബുദ്ദീൻ പറഞ്ഞുവെന്നാണു മൊഴി. ഷമീറയ്ക്കു മറ്റു ചികിത്സകൾ നൽകാനുള്ള ശിഹാബുദ്ദീന്റെ ശ്രമം താൻ തടഞ്ഞതായും നയാസ് പൊലീസിനോടു പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെയും പരാതികളുയർന്നിരുന്നു. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്റ്റംബർ മാസത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. മരിച്ച യുവതിയുടെ ഭർത്താവ് നയാസ് റിമാന്റിലാണ്. നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട് സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടർന്നു മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു. നേമം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. നവജാത ശിശുവും മരിച്ചിരുന്നു. ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സയാണ് നൽകിയതെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് നയാസിന്റെ ഭാര്യ ഷമീറയും നവജാത ശിശുവും പ്രസവത്തിനിടെ മരിച്ചത്. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി ഇവർ ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചിരുന്നു.
അവർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയാറായില്ല. ചൊവ്വാഴ്ച പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഭർത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.