- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരൂരിൽനിന്നു കാണാതായ കുഞ്ഞിന്റെ മൃതദേഹം തൃശൂരിലെ ഓടയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറം തിരൂരിൽ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം തൃശൂരിൽ നിന്നും കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതായി അമ്മയുടെ മൊഴി അനുസരിച്ചാണ് പൊലീസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് തെരച്ചിൽ നടത്തിയത്. മൂന്ന് മാസം മുൻപ് ഉണ്ടായ സംഭവം ഇന്നാണ് പുറത്ത് വന്നത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ തമിഴ്‌നാട് സ്വദേശികളായ ജയസൂര്യനും ശ്രീപ്രിയയും ബന്ധുക്കളും തിരൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
തമിഴ്‌നാട് കൂടല്ലൂർ സ്വദേശി ശ്രീപ്രിയ മൂന്ന് മാസം മുൻപാണ് ഭർത്താവിനെ ഉപേക്ഷിച്ച് 11മാസം പ്രായമുള്ള കുഞ്ഞുമായി കാമുകന് ഒപ്പം പോയത്. ശ്രീപ്രിയയെയും കുട്ടിയേയും അന്വേഷിച്ച് ബന്ധുക്കൾ തിരൂരിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
കുട്ടിയെക്കുറിച്ച് ചോദ്യച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്. സംശയം തോന്നിയതോടെ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ കാമുകനും പിതാവും ചേർന്ന് രണ്ട് മാസം മുമ്പ് കൊലപ്പെടത്തിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തന്നെ മുറിയിൽ അടച്ച് പൂട്ടിയ ശേഷം പിതാവും കാമുകനും ചേർന്ന് കുഞ്ഞിനെ അപായപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് കടലൂർ സ്വദേശിനി ശ്രീപ്രിയ, കാമുകൻ ജയസൂര്യൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ശ്രീപ്രിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂരിൽ തിരച്ചിൽ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പിൽ ഉപേക്ഷിച്ചുവെന്ന് വിവരം ലഭിച്ചതോടെയാണ് അമ്മയുമായി പൊലീസ് തൃശൂരിൽ എത്തിയത്.
ഭർത്താവ് മണിപാലനെ ഉപേക്ഷിച്ചു മൂന്നു മാസം മുൻപാണ് യുവതി തിരൂരിലെത്തിയത്. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മർദിച്ച് കൊന്നതാണെന്നാണു ചോദ്യം ചെയ്യലിൽ ശ്രീപ്രിയ പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിൽ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ തിരൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു.