ന്യൂഡൽഹി: ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ വിദേശയുവതിയെ ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ വിനോദയാത്ര നടത്തുകയായിരുന്ന സ്പാനിഷ് യുവതിയെയാണ് അജ്ഞാതസംഘം ബലാത്സംഗത്തിന് ഇരയാക്കിയത്. ദുംക ജില്ലയിലെ ഹൻസ്ദിഹയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ബംഗ്ലാദേശിൽനിന്നും ഇന്ത്യയിലെത്തി ബിഹാർ വഴി നേപ്പാളിലേക്ക് മടങ്ങവെയാണ് ദമ്പതിമാർക്ക് നേരെ അക്രമം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

ദുംക വഴി ബിഹാറിലെ ബഗൽപുറിലേക്ക് പോവുകയായിരുന്ന ദമ്പതിമാർ, രാത്രി താത്കാലിക ടെന്റ് നിർമ്മിച്ച് താമസിക്കാനായിരുന്നു ഹൻസിധ മാർക്കറ്റിനടുത്ത് വണ്ടിനിർത്തിയത്. പ്രതികൾ യുവതിയെയും ഭർത്താവിനെയും അക്രമി സംഘം ക്രൂരമായി മർദ്ദിച്ചു. ദുംകയിലെ ഫൂലോ ജാനോ മെഡിക്കൽ കോളേജിൽ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രി ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് സംഭവം.

ദുംകയിലെ കുഞ്ചി ഗ്രാമത്തിൽ ടെന്റുകളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു യുവതിയും ഭർത്താവും. സംഭവസമയത്ത് ദമ്പതികൾ ബൈക്കിൽ ബീഹാറിലെ ഭഗൽപൂരിലേക്ക് പോവുകയായിരുന്നു. ഏകദേശം എട്ട് മുതൽ 10 വരെ പേർ ഇവരെ തടഞ്ഞ അക്രമി സംഘത്തിലുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത്. ഇവർ ഏഷ്യയിലെ ഏതാനു രാജ്യങ്ങളിലൂടെയുള്ള യാത്രയിലായിരുന്നു. ദുംകയിൽ എത്തുന്നതിന് മുമ്പ് ദമ്പതികൾ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പോയിരുന്നു. ഝാർഖണ്ഡിൽ നിന്ന് നേപ്പാളിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.

പീഡനത്തിനിരയായ സ്പാനിഷ് യുവതി ഇപ്പോൾ സരായാഹത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ (സിഎച്ച്‌സി) ആശുപത്രിയിൽ ചികിത്സയിലാണ്. ദുംക പൊലീസ് സൂപ്രണ്ട് വെള്ളിയാഴ്ച രാത്രി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത്.