റാഞ്ചി: ഇരുചക്രവാഹനത്തിൽ ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് യുവാവിനും പങ്കാളിയായ സ്പാനിഷ് വ്‌ളോഗർക്കും ക്രൂരമർദ്ദനം ഏൽക്കുകയും യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ. ഝാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഏഴ് പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്.

യുവതിയുടെ പങ്കാളിയെയും സംഘം ചേർന്ന് ആക്രമിച്ച് പരുക്കേൽപിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യൂട്യൂബിൽ രണ്ട് ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ലോഗരാണ് ഇന്ത്യയിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്.അഞ്ച് വർഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്. വിദേശ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം സർക്കാരിനെതിരെ ശക്തമായ ആയുധമാക്കുകയാണ് പ്രതിപക്ഷം.

ആദിവാസികൾക്കും ദളിതർക്കും പിന്നാലെ വിദേശികളും ഝാർഖണ്ഡിൽ സുരക്ഷിതരല്ലെന്നാണ് ബിജെപി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. ബൈക്കിൽ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഝാർഖണ്ഡിലെത്തിയ ഇവർ ഡുംകയിൽ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാൾ യാത്രയ്ക്ക് മുൻപ് ഇവർ കേരളത്തിലുമെത്തിയിരുന്നു.

ബൈക്കിൽ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് ഇവർ പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തിയത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ പട്രോളിങ് സംഘത്തിന്റെ സഹായം തേടിയ ഇവർ സംസാരിച്ചത് എന്താണെന്ന് പൂർണമായി മനസിലാകാതിരുന്ന പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് നടന്നത് കൂട്ടബലാത്സംഗമാണെന്ന് തിരിച്ചറിയുന്നത്. സംസാരിച്ചത് മനസിലാകാത്തതിനാൽ എന്താണ് നടന്നതെന്ന് ആദ്യം മനസിലാക്കാൻ കഴിഞ്ഞില്ല.