- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഏജൻസിക്കാരനെ കസ്റ്റഡിയിൽ എടുത്ത് കേന്ദ്ര ഏജൻസി; കാസർകോട്ട് അധോലോകം സജീവം
കാസർകോട്: കാസർകോട് വീണ്ടും ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധനകൾ. അധോലോകസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലയിൽ രണ്ടിടങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തി. തീവ്രവാദ പ്രവർത്തനങ്ങൾ സജീവമാണെന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ട്.
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം കുരുടപ്പദവ് എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് എൻ.ഐ.എ. സംഘം പരിശോധന നടത്തിയത്. കുറ്റിക്കോൽ പടുപ്പിലെ ട്രാവൽ ഏജൻസി നടത്തുന്നയാളുടെ വീട്ടിലും കടയിലും പരിശോധന നടത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. രവി പൂജാരിയുടെ സംഘാംഗമായ കുരുടപ്പദവ് സ്വദേശിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. കാസർകോട്-മംഗലാപുരം മേഖലകളിൽ രവി പൂജാരിയും സംഘവും ഇപ്പോഴും സജീവമാണ്. മുംബൈ ജയിലിൽ റിമാൻഡിലാണ് രവി പൂജാരി ഇപ്പോൾ.
ഇരുവരുടെയും വീട്ടിൽനിന്ന് മൊബൈൽഫോൺ, പെൻഡ്രൈവ്, സിം കാർഡ്, ആധാർ കാർഡ് എന്നിവ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ ആറിനാണ് കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള എൻ.ഐ.എ. സംഘം രണ്ട് വീടുകളിലും പരിശോധന ആരംഭിച്ചത്. ഉച്ച 12 വരെ നീണ്ടു. ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുകൾ, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പറയുന്നത്. അപ്പോഴും തീവ്രവാദ കേസുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.
ട്രാവൽ ഏജന്റ് പിടിയിലായതായി വിവരമുണ്ട്. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് പരിശോധന. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാവൽ ഏജൻസി നടത്തുന്ന ജോൺസൺ എന്നയാളാണ് പിടിയിലായതെന്നാണ് വിവരം.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുന്ന അലിയെന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു. ഇയാൾ സ്ഥലത്ത് നിന്നും മുങ്ങിയതായാണ് അറിയുന്നത്. മഞ്ചേശ്വരത്തെ മുന്ന അലി നേരത്തേ കൊച്ചി കടവന്ത്രയിൽ നടന്ന വെടിവെപ്പ് കേസിൽ പ്രതിയാണെന്നും പറയുന്നു. രവി പൂജാരിയുടേതായിരുന്നു ഈ ക്വട്ടേഷൻ.