- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുദ്ധമുഖത്ത് യുവാക്കൾ: തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ സിബിഐ റെയ്ഡ്
ന്യൂഡൽഹി: ആകർഷകമായ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ എത്തിച്ച മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ സിബിഐ റെയ്ഡ്. ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ കയറ്റി അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഡൽഹി തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉൾപ്പെടെ 13 ഇടങ്ങളിലാണ് പരിശോധന നടന്നുവെന്ന് സിബിഐ അറിയിച്ചു.റെയ്ഡിൽ അൻപത് ലക്ഷം രൂപയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടികൂടി. എട്ടിലധികം പേരെ ചോദ്യം ചെയ്യുന്നതായി സിബിഐ വ്യക്തമാക്കി. വിവിധ വിസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 35 ഓളം പേരെ വിദേശത്തേക്ക് അയച്ചതായാണു കണ്ടെത്തൽ. വിവിധ വീസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെ സംഭവത്തിൽ കേസെടുത്തു. മികച്ച ജോലികൾ ലഭ്യമാകുമെന്നു വാഗ്ദാനം ചെയ്തു റഷ്യയുക്രെൻ യുദ്ധ മേഖലയിലേക്കു യുവാക്കളെ അയച്ചെന്നതാണ് ഇവർക്കെതിരായ ആരോപണം.
50 ലക്ഷം രൂപയും രേഖകളും ലാപ്‌ടോപ്പ്, മൊബൈൽ എന്നിവയും ഇതുവരെയുള്ള പരിശോധനയിൽ പിടിച്ചെടുത്തു. പ്രതികളെന്നു സംശയിക്കുന്നവരെ വിവിധയിടങ്ങളിലായി ചോദ്യം ചെയ്യുകയാണ്. റഷ്യയിൽ കുടുങ്ങി യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാൻ (30) എന്നയാൾ കൊല്ലപ്പെട്ടതായി ഇന്നലെ സ്ഥിരീകരണം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിവിധയിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തുന്നത്.
അസ്ഫാനെ റഷ്യയിൽനിന്നു തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസിയെ കണ്ടിരുന്നു. തുടർന്ന് മോസ്‌കോയിലെ ഇന്ത്യൻ എംബസിയുമായി എംപി ബന്ധപ്പെട്ടപ്പോളാണ് മരണവിവരം അറിഞ്ഞത്. റഷ്യൻ യുദ്ധമുഖത്തു നിരവധി ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഉയർന്ന ശമ്പളമുള്ള ജോലികൾ പ്രതീക്ഷിച്ച് റഷ്യയിൽ എത്തിയവരാണു യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായത്.