- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചത് മനസാക്ഷിയെ ഞെട്ടിപ്പിക്കും വിധം
തൃശ്ശൂർ: സാക്ഷര കേരളത്തിന് നാണക്കേടായി അതിരപ്പിള്ളി പീഡനം. ഈ മേഖലയിലെ ഒരു ആദിവാസി ഊരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. മൂന്നുപേർ ചേർന്ന് 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളിൽ ഒരാളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ആരെന്ന് വ്യക്തമായിട്ടില്ല.
കുട്ടി താമസിക്കുന്ന ഊരിനടുത്തുള്ള പാറയ്ക്കു സമീപമാണ് സംഭവം നടന്നത്. പരിചയമുള്ള ഒരാൾ പാറയുടെ അടുത്തേക്ക് കൊണ്ടുപോയി ബലമായി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. മറ്റു രണ്ടുപേരും കുട്ടിയോട് ക്രൂരതകാട്ടി. പ്രധാന പ്രതിക്കൊപ്പമായിരുന്നു ഇവരും എത്തിയത്. മതാപിതാക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂർണ നഗ്നയായി അവശനിലയിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.
തുടർന്ന് ഇവർപൊലീസിനെ വിവരമറിയിക്കുകായിരുന്നു. പിന്നീട് ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനുശേഷം പൊലീസ് മൊഴിയെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.