- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാടർ കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
തൃശൂർ: വെള്ളികുളങ്ങര ശാസ്താംപൂവം കാടർ കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കോളനിക്കടുത്തുള്ള പാറയുടെ സമീപത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കോളനിക്കു സമീപം ഉൾവനത്തിലാണു കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (16),രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരെ കാണാതായത്.
മാർച്ച് രണ്ടാം തീയതി രാവിലെ മുതൽ കുട്ടികളെ കാണാനില്ലെന്നു കാണിച്ച് കോളനി അധികൃതർ കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. കട്ടികൾ പോകാനിടയുള്ള സ്ഥലങ്ങളിൽ നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് പരാതി നൽകിയത്. വെള്ളിക്കുളങ്ങര പൊലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കാണാതായതെന്നും ബന്ധുവീട്ടിൽ ഉണ്ടാകുമെന്ന് കരുതിയെന്നും കാണാതായ കുട്ടികളിലൊരാളായ സജികുട്ടന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഹോദരന് വേണ്ടി കാത്തിരിക്കുന്നു സജികുട്ടന്റെ സഹോദരി ചന്ദ്രിക പറഞ്ഞിരുന്നു.
വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്നുമാണ് കുട്ടികളെ കാണാതാകുന്നത്. വനം വകുപ്പും പൊലീസും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ സജി കുട്ടനും അരുൺ കുമാറും വഴി തെറ്റി ഉൾകാട്ടിൽ അകപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് അധികൃതർ അന്വേഷണം നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് 16 കാരനായ സജിക്കുട്ടനെയും അയൽവാസിയായ എട്ടു വയസ്സുകാരൻ അരുൺകുമാറിനെയും കാണാതാകുന്നത്. ഇരുവരും കാടിനടുത്തുള്ള ബന്ധു വീട്ടിൽ പോയതാകാം എന്നാണ് രക്ഷിതാക്കൾ ആദ്യം കരുതിയത്. പിന്നീട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ആറുമണി മുതൽ വീണ്ടും തിരച്ചിൽ തുടങ്ങി. പത്തു പേരുള്ള 7 സംഘങ്ങളായാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.