- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡൽഹിയിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാൾ മരിച്ചു
ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിലെ കെശോപൂർ മാണ്ഡി ഏരിയയിലെ ഡൽഹി ജൽ ബോർഡ് ട്രീറ്റ്മെന്റ് പ്ലാന്റിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാൾ മരിച്ചു. ഡൽഹി മന്ത്രി അതിഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി വീണയാളെ എൻ.ഡി.ആർ.എഫ്. സംഘമാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് മന്ത്രി എക്സിൽ കുറിച്ചു. മരിച്ചയാൾക്ക് 30 വയസ്സിനടുത്ത് പ്രായമുണ്ടാകുമെന്നും അവർ അറിയിച്ചു. മൃതദേഹം പുറത്തെടുത്തു.
കുഴൽക്കിണർ മുറിയിൽ ഇയാൾ എങ്ങനെയെത്തിയും കുഴൽക്കിണറിലേക്ക് എങ്ങനെയാണ് വീണതെന്നും പൊലീസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകിയ ദേശീയ ദുരന്തനിവാരണസേനയ്ക്ക് അതിഷി നന്ദി പറഞ്ഞു.
മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറിൽ വീണതായിരിക്കാമെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
പുലർച്ചെ ഒരു മണിയോടെ ഒരു കുട്ടി കുഴൽക്കിണറിൽ വീണതായാണ് അധികൃതർക്ക് വിവരം ലഭിച്ചത്. പിന്നീടാണ് കുട്ടിയല്ല മുതിർന്ന ആളാണ് വീണതെന്ന് വ്യക്തമായത്. അടച്ചിട്ടിരുന്ന മുറിയിലാണ് കുഴൽക്കിണർ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ കുഴൽക്കിണറിൽ വീണയാളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. ഉച്ചയോടെയാണ് ഇതുവരെ തിരിച്ചറിയാൻ കഴിയാത്തയാളെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കുഴൽക്കിണറിൽ വീണ സംഭവത്തിൽ ദുരൂഹത തുടരുകയാണ്. ആരെങ്കിലും തള്ളിയിട്ടതാണോ എന്നതടക്കമാണ് അന്വേഷിക്കുന്നത്. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണതാകാം എന്ന ദിശയിലും അന്വേഷണം നടക്കുന്നതായി ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അടച്ച മുറിക്കുള്ളിലുള്ള കുഴൽക്കിണറിന്റെ സമീപം എത്തിയത് സുരക്ഷാ വേലിയും പൂട്ടും തകർത്താകാമെന്നാണ് ഡൽഹി മന്ത്രി അതിഷി പ്രതികരിച്ചത്.
'കുഴൽക്കിണർ ഒരു അടച്ച മുറിക്കുള്ളിലായിരുന്നു, അത് ശരിയായി പൂട്ടിയിരുന്നു. അതിനാൽ അകത്ത് കയറിയവർ പൂട്ട് തകർത്താണ് അകത്ത് കടന്നത്. അകത്ത് വീണത് ഒരു കുട്ടിയല്ല, 18 വയസ്സുള്ള ആളോ അതിലും പ്രായമുള്ള ആളോ ആകാം'- അതിഷിയുടെ വാക്കുകൾ.
പുലർച്ചെ 1.15 ഓടേ ജൽ ബോർഡ് ജീവനക്കാരാനാണ് കുഴൽക്കിണറിൽ ആരോ വീണു എന്ന വിവരം പൊലീസിനെ അറിയിച്ചത്. രാത്രി മോഷണത്തിനായി ഓഫീസിൽ എത്തിയപ്പോൾ ഒരാൾ കുഴൽക്കിണറിൽ വീണു എന്നായിരുന്നു സന്ദേശം. ഡൽഹി ഫയർഫോഴ്സിന്റേയും ദേശീയ ദുരന്ത പ്രതികരണ സേനയുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്താണ് വീണയാളെ പുറത്തെടുത്തത്.