പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ യുവാവിന്റെ തലയിൽ വെടിയുതിർത്ത ശേഷം വെട്ടിക്കൊലപ്പെടുത്തി. ഒരു സംഘം ആളുകൾ യുവാവ് ഭക്ഷണം കഴിക്കാനിരുന്ന റസ്റ്ററന്റിലേക്ക് ഇരച്ചു കയറുന്നതും വെടിയുതിർക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഗുണ്ടാ നേതാവായ അവിനാഷ് ബാലു ധൻവേയാണ് (34) ക്രൂരമായി കൊല്ലപ്പെട്ടത്.

പൂണെയിലെ റെസ്റ്റോറന്റിൽ വച്ചാണ് ഗുണ്ടാ നേതാവായ 34 കാരനായ അവിനാശ് ബാലുവിനെയാണ് അക്രമികൾ വെടിവെച്ചു കൊന്നത്. തലയിൽ വെടിവെച്ച ശേഷം വടി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

പുണെ സോലാപുർ ഹൈവേയിലെ ജഗ്ദാംപ റസ്റ്ററന്റിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ധൻവേ മറ്റു മൂന്നു പേർക്കൊപ്പം റസ്റ്ററന്റിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് രണ്ടു പേർ റസ്റ്ററന്റിലേക്ക് നടന്നു വരുന്നത് ദൃശ്യങ്ങളിൽ കാണാം. അതിൽ ഒരാളുടെ കൈവശം പ്ലാസ്റ്റിക് ബാഗുണ്ട്. കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് ധൻവേയുടെ തല ലക്ഷ്യമാക്കി സംഘം കാഞ്ചി വലിച്ചു. ഫോണിൽ സംസാരിക്കുകയായിരുന്ന ധൻവേ. മറ്റാരെയും അവർ ഉപദ്രവിക്കുന്നതായി വിഡിയോയിൽ കാണുന്നില്ല.

വെടിയൊച്ച കേട്ടതും അവിടെയുള്ളവരെല്ലാം എഴുന്നേറ്റ് ഓടി. വെടിയുതിർത്തതിനു പിന്നാലെ 6 പേർ റസ്റ്ററന്റിലേക്ക് ഓടിയെത്തുകയും അവർ ധൻവേയെ കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടുകയും ചെയ്തു. ധൻവേ നിലത്തുവീണു. വീണ്ടും വെട്ടി ധൻവേയുടെ മരണം ഉറപ്പാക്കിയാണ് സ്ഥലംവിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു.

വെടിയേറ്റ് താഴെ വീണ അവിനാശിനെ പിറകെയെത്തിയ ആറ് പേർ ചേർന്ന് വെട്ടിവീഴ്‌ത്തുകയായിരുന്നു. അവിനാശ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് പറഞ്ഞു. അഞ്ചംഗ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചതായും പൊലീസ് അറിയിച്ചു. അവിനാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.