- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വരനെത്തിയില്ല, ആനുകൂല്യം കൈപ്പറ്റാൻ സഹോദരനെ വിവാഹം ചെയ്ത് യുവതി
ലക്‌നൗ: വിവാഹസമയത്ത് വരൻ എത്താത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ സഹോദരനെ യുവതി വിവാഹം ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. ഉത്തർപ്രദേശിലെ ലഖിംപുരിൽ നടന്ന സമൂഹ വിവാഹത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാനായി ഇത്തരത്തിലുള്ള വ്യാജവിവാഹങ്ങൾ സംസ്ഥാനത്ത് പതിവായതോടെയാണ് അന്വേഷണം.
മാർച്ച് അഞ്ചിന് ഉത്തർപ്രദേശിലെ ലഖിംപുരിൽ നടന്ന സമൂഹ വിവാഹത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്. വരൻ എത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങുമെന്ന സാഹചര്യം വന്നതോടെ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യം നേടാനായി യുവതി സഹോദരനെ വിവാഹം ചെയ്യുകയായിരുന്നു. വരൻ രമേശ് യാദവ് സമയത്തിനെത്താത്തതിനെ തുടർന്ന് വധു പ്രീതി യാദവിനെ ചില ഇടനിലക്കാരാണ് സഹോദരൻ കൃഷ്ണയെ വിവാഹം ചെയ്യാൻ നിർബന്ധിച്ചത്.
സമൂഹ വിവാഹ പദ്ധതി പ്രകാരം ദമ്പതികൾക്ക് 51,000 രൂപ സർക്കാർ നൽകും. ഇതിൽ 35,000 രൂപ വധുവിന്റെ അക്കൗണ്ടിലേക്കും 10,000 പാരിതോഷികങ്ങൾ വാങ്ങുന്നതിനും 6000 രൂപ വിവാഹ ചെലവുകൾക്കുമാണ് നൽകുന്നത്. വിവാഹം രജിസ്റ്റർ ചെയ്താൽ മാത്രമേ തുക ലഭിക്കൂ. ഇത് നഷ്ടപ്പെടുത്താതിരിക്കാനാണ് യുവതി സ്വന്തം സഹോദരനെ തന്നെ വിവാഹം ചെയ്തത്.
സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവാകുകയും സഹോദരങ്ങൾക്കെതിരെ കേസ് രജിസ്ടർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വില്ലേജ് ഡിവലെപ്മെന്റ് ഓഫീസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ സഹാദരങ്ങളുടെ വിവാഹാനുബന്ധരേഖകൾ പരിശോധിച്ച ഉദ്യാഗസ്ഥനെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.
സംഭവം പുറത്തായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിവാഹത്തിന് മുൻപ് രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിന് വില്ലേജ് ഡവലപ്പ്‌മെന്റ് ഓഫീസറെ സസ്പൻഡ് ചെയ്തിട്ടുമുണ്ട്.
ഈ വർഷം ജനുവരി ആദ്യം സമാനമായ കേസ് റിപ്പോർട്ട് യുപിയിൽ ചെയ്തിരുന്നു. സമൂഹ വിവാഹത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ചെറുക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അസിം അരുൺ പറഞ്ഞു. ദമ്പതികൾക്ക് വിവാഹദിനത്തിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
ജനുവരിയിൽ ബല്ലിയയിൽ നടന്ന സമൂഹവിവാഹച്ചടങ്ങിൽ അനർഹരായ 240 പേരാണ് സർക്കാർ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്തത്. ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി 20 ഓളം സംഘങ്ങളെ നിയോഗിക്കുകയും വീടുകൾതോറും കയറിയിറങ്ങി അന്വേഷണം നടത്തുകയും സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 15 പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
വിവാഹം രജിസ്ടർ ചെയ്യുന്ന ദമ്പതിമാരുടെ വിവരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിച്ച് ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനസർക്കാർ. വിവാഹസർട്ടിഫിക്കറ്റുകൾ ചടങ്ങിനോടൊപ്പം തന്നെ നൽകാനും സർക്കാർ പദ്ധതിയിടുന്നു.