- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജസ്ന കേസിൽ പിതാവിന്റെ ഹർജി: ആക്ഷേപമുണ്ടെങ്കിൽ സിബിഐ ഫയൽ ചെയ്യണം
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ്' കോളേജ് ഡിഗ്രി വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനവുമായി (വുമൺ മിസ്സിങ് ) ബന്ധപ്പെട്ട കേസിൽ ജസ്നയുടെ പിതാവിന്റെ തുടരന്വേഷണ ഹർജിക്ക് ആക്ഷേപമുണ്ടെങ്കിൽ ഫയൽ ചെയ്യാൻ സിബിഐയോട് തിരുവനന്തപുരം സി ജെ എം കോടതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലിന്റേതാണുത്തരവ്. തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന സിബിഐ യുടെ യു എൻ (un detected ) റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നാണ് പിതാവിന്റെ ആവശ്യം. ഹർജി ഈ മാസം 26ന് പരിഗണിക്കും
ജസ്ന മരിച്ചതിനും മത പരിവർത്തനം നടത്തിയതിനും തെളിവില്ലെന്ന് കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കളഞ്ഞ് തുടരന്വേഷണം നടത്തണം. സിബിഐ അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പിതാവിന്റെ ഹർജി. ജസ്നയെ അജ്ഞാത ആൺ സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ലെന്നും രക്തം പുരണ്ട വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പിതാവ് ഹർജിയിൽ പറയുന്നു.
ജസ്നയ്ക്ക് അമിത ആർത്തവ രക്തസ്രാവം ഉണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്ന വീട് വിട്ടതെന്ന് സംശയിക്കുന്നതായും പിതാവ് ഹർജിയിൽ പറയുന്നു. അബോർഷൻ മരുന്ന് കഴിച്ചതിനാലാണോ ഇത്തരത്തിൽ അമിത രക്തസ്രാവം ഉണ്ടായതെന്നും സി ബി ഐ അന്വേഷണം നടത്തിയിട്ടില്ല. കാണാതായ ശേഷം വന്ന ഫോൺകോളുകൾ സിബിഐ അന്വേഷിച്ചില്ല. എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്തതും പരിശോധിച്ചില്ല. ഹോസ്റ്റലിൽ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന സിബിഐ യുടെ യു എൻ (un detected) റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ 19 ന് ബോധിപ്പിക്കണമെന്ന് സി ജെ എം ഷിബു ഡാനിയേൽ ഉത്തരവിട്ടിരുന്നു. സിബിഐയുടെ യു എൻ റിപ്പോർട്ട് ഇപ്രകാരമാണ് നാളിതു വരെയുള്ള അന്വേഷണം കൊണ്ടും സാക്ഷിമൊഴികൾ കൊണ്ടും കാഞ്ഞിരപ്പള്ളി കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയായ ജസ്നയെ കണ്ടെത്താനായില്ല. ജസ്ന മരിച്ചതിനും മത പരിവർത്തനം നടത്തിയതിനും തെളിവില്ലെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച യു എൻ റിപ്പോർട്ടിൽ പറയുന്നു.
ജസ്ന മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയും കേസ് തെളിയിക്കപ്പെടേണ്ട കേസുകളുടെ പട്ടികയിൽ ചേർക്കാൻ അനുവദിക്കണമെനുമാണ് സിബി ഐയുടെ റിപ്പോർട്ടിലെ ആവശ്യം.
ജസ്ന കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടിലും കർണാടകയിലും മുംബൈയിലും ജസ്നയ്ക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ ജസ്നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നതാണ് സിബിഐ കേസ് അവസാനിപ്പിക്കാൻ കാരണം. ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ അറിയിച്ചു.
ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിർണായക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുൻപോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നുമാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിച്ചതായി സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. വീട്ടിൽ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്നയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.