- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാളികാവിലെ ദുരന്തം സമാനതകളില്ലാത്തത്; ബന്ധുകളുടെ മൊഴിയെടുക്കാനും പൊലീസ്
മലപ്പുറം: മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ കൊലപാതകത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പ്രതികൾക കേസിലുണ്ടാകാൻ സാധ്യത ഏറെയാണ് കുട്ടിയുടെ അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷഹാനത്തിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച് കൊലപ്പെടുത്തുമ്പോൾ ഇയാളുടെ അമ്മയുൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. ഇവർക്കാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നറിയാനാണ് പൊലീസ് കുട്ടിയുടെ അമ്മയുൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്. അമ്മ കേസിൽ പ്രതിയാകാൻ സാധ്യത ഏറെയാണ്. ഷഹാനത്തിന്റെ മൊഴി നിർണ്ണായകമാകും.
അതേസമയം, കേസിൽ പിതാവ് മുഹമ്മദ് ഫായിസിനെ അടുത്ത മാസം ഏഴു വരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായത്തോടെയാണ് ഇയാളെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ഉമ്മ ഷഹാനത്തിനെ ഫായിസ് ഉപദ്രവിച്ചെന്നു കാട്ടി പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. രണ്ടര വയസ് മാത്രം പ്രായമുള്ള ഫാത്തിമ നസ്‌റിനെ അതിക്രൂരമായാണ് പിതാവ് മുഹമ്മദ് ഫായിസ് കൊലപ്പെടുത്തിയത്.
മർദ്ദനമേറ്റതിനെ തുടർന്ന് തലയിൽ രക്തസ്രാവമുണ്ടായതാണ് മരണ കാരണം. മർദ്ദനമേറ്റ് ബോധം പോയ ശേഷം കുഞ്ഞിനെ എറിഞ്ഞു പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഉടനീളം സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിയ നിലയിലാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പുറമെ ബാല നീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുഞ്ഞിനെ ഫായിസ് നിരന്തരം മർദിച്ചിരുന്നതയാണ് ഫായിസിന്റെ ബന്ധുക്കളും പറയുന്നത്. കുട്ടി അബോധാവസ്ഥയിലായിട്ടും ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും തയ്യാറായില്ല.
പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് ആരോപണം. പരാതിയുമായി ചെന്നപ്പോൾ സ്റ്റേഷനിൽനിന്ന് ആട്ടിയിറക്കുകയാണ് ചെയ്തതെന്നു കുടുംബം ആരോപിക്കുന്നു. ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്തുതന്നെ പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ കുട്ടിയെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് മാതാവിന്റെ സഹോദരി പ്രതികരിച്ചു. എന്നാൽ പ്രശ്നമെല്ലാം സ്റ്റേഷന് പുറത്ത് അവർ പറഞ്ഞു തീർത്തെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ടപിടിക്കുകയും വാരിയെല്ല് പൊട്ടുകയും ചെയ്തതായി പരിശോധനയിൽ വ്യക്തമായി. തലച്ചോർ ഇളകിയ നിലയിലുമായിരുന്നു. കഴുത്തിലും മുഖത്തുമടക്കം മർദനമേറ്റതിന്റെ പാടുകളുമുണ്ട്. ഒരാഴ്ചയോളം നീണ്ട ക്രൂരമർദനത്തെ തുടർന്നാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ 7 വാരിയെല്ലുകൾ തകർന്നതായും തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും ശരീരത്തിൽ അറുപതോളം ക്ഷതങ്ങളുള്ളതായുമാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നു പറഞ്ഞതിനു തെളിവുമില്ല. അതായത് ഒരാഴ്ച പീഡനം നടത്തിയിട്ടും ഈ വിഷയം പുറംലോകത്ത് എത്തിക്കാൻ അമ്മയും ശ്രമിച്ചില്ല. ഇതും ദുരൂഹമാണ്.
ബോധരഹിതയായ കുഞ്ഞിനെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പാർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വിശദമായി ചോദ്യംചെയ്യും. കുട്ടിക്ക് മർദനമേറ്റ ഫായിസിന്റെ മലപ്പുറം കാളികാവിലെ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ഫായിസിനെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്തു. കാളികാവിലെ റബർ എസ്റ്റേറ്റിൽനിന്നാണ് ഇയാളെ പിടികൂടിയത്. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായി നിരവധി മുറിവുകൾ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മരിച്ചതിനു ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു. ഫായിസിന്റെ ബന്ധുക്കളെ പ്രതി ചേർക്കുന്ന കാര്യവും പരിശോധിക്കുമെന്ന് വ്യക്തമാക്കി. ഭാര്യയോടും അവരുടെ വീട്ടുകാരോടുമുള്ള വൈരാഗ്യമാണ് കുട്ടിയുടെ കൊലപാതകത്തിലേക്കു നയിച്ചത് എന്നാണ് സൂചന.