കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ വാണിജ്യ സമുച്ചയത്തിൽ വൻ തീപ്പിടിത്തം. ആശുപത്രിയുടെ എതിർവശത്തുള്ള യുണൈറ്റഡ് ബിൽഡേഴ്സ് എന്ന് വാണിജ്യ സമച്ചയത്തിലെ തോട്ടത്തിൽ സ്റ്റോഴ്സ് എന്ന കടയിൽനിന്നാണ് തീ പടർന്നത് എന്നാണ് പ്രാഥമിക വിവരം. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഞായറാഴ്ച രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഈ കടയിൽനിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻതന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.

അഗ്‌നിരക്ഷാ സേന എത്തുന്നതിന് മുമ്പുതന്നെ ഹോട്ടൽ ജീവനക്കാർ അവരുടെ പമ്പിൽ നിന്നും വെള്ളമടിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തീ ചുറ്റുമുള്ള കടകളിലേക്കും പടരുകയായിരുന്നു. അടുത്തുള്ള കടകളെല്ലാംതന്നെ പെട്ടെന്ന് തീപിടിക്കുന്ന വിധത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന കടകളാണ്.

നാല് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ സഹായങ്ങൾക്കായി അടുത്തുള്ള എ.ആർ. ക്യാമ്പിൽ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ ആർക്കും ഇതുവരെ കടയ്ക്കുള്ളിൽ കയറാൻ പറ്റിയിട്ടില്ല. പുക നിയന്ത്രിച്ച് അകത്ത് കടക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ബസ് സ്റ്റാൻഡിനു എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. കോട്ടയം അഗ്‌നി രക്ഷാ സേനയിലെ നാല് യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയിലാണ് ആദ്യം തീ പടർന്നത്. എളുപ്പത്തിൽ തീ പടരാനുള്ള സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ തീ ആളിപ്പടരുകയായിരുന്നു. രണ്ട് മണിക്കൂർ പിന്നിട്ടിട്ടും അഗ്‌നി രക്ഷാ സേനയ്ക്ക് കടയ്ക്ക് ഉള്ളിലേക്കു കയറാൻ പോലും കഴിഞ്ഞിരുന്നില്ല. അടുത്തുള്ള കടകളെല്ലാംതന്നെ പെട്ടെന്ന് തീപിടിക്കുന്ന വിധത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന കടകളാണ്. അതിനാൽ വളരെ സൂക്ഷമതയോടെയാണ് അഗ്‌നി രക്ഷാ സേന തീ അണയ്ക്കാൻ ശ്രമിക്കുന്നത്.

ഷോപ്പിങ് കോംപ്ലകസിലെ ഒരു കട പൂർണായും കത്തിയമർന്നു. ഷോപ്പിങ് കോംപ്ലക്‌സിലെ മൂന്നു കടകളിലാണ് തീ പിടിച്ചത്. രണ്ട് കടകൾ ഭാഗികമായും കത്തിനശിച്ചു. ഉടൻ തന്നെ ഫയർഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയിൽ പടരുകയായിരുന്നു. 15ലേറെ കടകളുള്ള ഒരു ഷോപ്പിങ് കോംപ്ലക്‌സിലാണ് തീപിടുത്തം അധികമായി രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് കൂടിയെത്തി കോട്ടയത്തുനിന്നും എത്തിയിട്ടുണ്ട്.