- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൃശൂരിൽ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ യാത്രക്കാരൻ തള്ളിയിട്ട് കൊലപ്പെടുത്തി എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു.
ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായ കെ.വിനോദ് ആണ് കൊല്ലപ്പെട്ടത്. മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണ് വിനോദിനെ തള്ളിയിട്ടത്. താഴെ വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം. പ്രതിയെ പാലക്കാടുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം പട്ന എക്സ്‌പ്രസ് വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടായി. ഇതിനെത്തുടർന്നാണ് ഇയാൾ ടിടിഇയെ ആക്രമിച്ച് തള്ളിയിട്ടത്. എസ്11 കോച്ചിൽവച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.
റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ ചില ഇതര സംസ്ഥാന തൊഴിലാളികൾ യാത്ര ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത വിനോദുമായി ഇവർ തർക്കത്തിലായി. വാതിലിന് അടുത്തുനിന്നിരുന്ന രജനീകാന്തുമായി തർക്കം തുടരുന്നതിനിടെ ഇയാൾ വിനോദിനെ തൊഴിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിനുമേൽ തീവണ്ടി കയറിയതായാണ് വിവരം. കോച്ചിലെ മറ്റു യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രതി പാലക്കാട്ട് പിടിയിലായത്. രജനീകാന്ത് മദ്യപിച്ചിരുന്നതായും പറയുന്നു.
ഇയാളെ ഉടൻ തൃശൂർ ആർപിഎഫിന് കൈമാറും. ഡീസൽ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു ടിടിഇ ആയിരുന്നു കെ വിനോദ്. പിന്നീട് രണ്ട് കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.