- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ്: സുരേഷ് ഗോപിക്ക് തിരിച്ചടി
കൊച്ചി: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചുവെന്ന കേസിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കനത്ത തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി.
വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കും.
പുതുച്ചേരി വാഹന റജിസ്ട്രേഷൻ കേസ് റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടു കാറുകൾ രജിസ്റ്റർ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചുവെന്നായിരുന്നു ആരോപണം. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണു കാറുകൾ രജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിനു സുരേഷ് ഗോപി മൊഴി നൽകിയത്. എന്നാൽ ആ വിലാസത്തിൽ ഭൂമി ഇല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിൽ വാടകക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സുരേഷ് ഗോപി കേസിൽ ജാമ്യം നേടിയിരുന്നു.