- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യ മറ്റൊരാൾക്കൊപ്പം കാറിൽ, വലിച്ചിറക്കി തല്ലിച്ചതച്ച് ഭർത്താവ്
ചണ്ഡീഗഢ്: ഭാര്യയെ മറ്റൊരാൾക്കൊപ്പം കാറിൽ ഇരിക്കുന്നത് കണ്ടതിന് പിന്നാലെ വാഹനത്തിൽ നിന്നും വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം. ഹരിയാണയിലെ പഞ്ചകുളയിലാണ് ഭാര്യയെ ഭർത്താവ് പരസ്യമായി തല്ലിച്ചതച്ചത്. കഴിഞ്ഞദിവസം പഞ്ചകുളയിലെ സെക്ടർ 26-ലെ ഹെർബൽ പാർക്കിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് കേസെടുത്തു.
കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടതിന് പിന്നാലെയാണ് ഭർത്താവ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യം ഇടതുവശത്തെ വാതിലിന്റെ ചില്ല് തകർത്ത അക്രമി പിന്നാലെ ഭാര്യയെ വലിച്ച് പുറത്തിറക്കുകയും നിരന്തരം മർദിക്കുകയുമായിരുന്നു. ബേസ് ബോൾ ബാറ്റ് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. നാട്ടുകാർ ഇടപെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം മുതൽ ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയാണെന്നും പരിചയമുള്ള വ്യക്തിയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഭർത്താവ് ആക്രമിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ മകനെ സ്‌കൂളിൽവിട്ട ശേഷമാണ് ഹെർബൽ പാർക്കിലെത്തിയത്. അവിടെവെച്ച് പരിചയമുള്ള ഒരാളെ കണ്ടു. തുടർന്ന് അയാളുമായി സംസാരിക്കുന്നതിനിടെയാണ് മുഖംമറച്ച മൂന്നുപേർക്കൊപ്പം ഭർത്താവ് അവിടേക്കെത്തിയത്. പിന്നാലെ ഭർത്താവ് കാറിന്റെ ചില്ല് തകർക്കകയും തന്നെ പുറത്തിറക്കി മർദിക്കുകയുമായിരുന്നു.
തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാനും പ്രതികൾ ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടാണ് അത് തടഞ്ഞത്. തുടർന്ന് താൻ സഹോദരനെ സഹായത്തിനായി വിളിച്ചുവരുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ദമ്പതിമാർക്കിടയിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇവരുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്നും വിവരമുണ്ട്. സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.