- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
മാനന്തവാടി: വയനാട് സുരക്ഷ കർശനമാക്കും. തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായതിന്റെ ഭാഗമായാണ് ഇത്. തണ്ടർബോൾട്ട് അടക്കം നിരീക്ഷണം ശക്തമാക്കും. ബുധനാഴ്ച രാവിലെ രാവിലെ 6.10 നാണ് സി.പി.മൊയ്തീന്റെ നേതൃത്വത്തിൽ നാലുപേർ സ്ഥലത്തെ പാടിയിൽ എത്തിയത്. രണ്ടുപേരുടെ കൈയിലും ആയുധമുണ്ടായിരുന്നു. പിന്നീട് കാട്ടിലേക്ക് മറഞ്ഞു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തുന്നത്.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്താണ് മാവോയിസ്റ്റുകൾ എത്തിയത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും ഇവർ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ നാട്ടുകാരുമായി വാക്കുതർക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് പേർ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേർ മുകളിൽ കാത്തുനിൽക്കുകയുമാണ് ചെയ്തത്. തിരഞ്ഞെടുപ്പ് ദിനം മാവോയിസ്റ്റുകൾ ആക്രമണത്തിനൊരുങ്ങുമെന്ന് സൂചനകളാണ് ഇത് നൽകുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കുന്നത്.
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികളായരിുന്നു. മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ ഉണ്ടായിരുന്നു. കമ്പമല ജംഗ്ഷൻ കേന്ദ്രീകരിച്ച് എത്തിയ ഇവർ മുദ്രാവാക്യം വിളികൾ നടത്തുകയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം നടത്തുകയും ചെയ്തു. തോട്ടം തൊഴിലാളികൾ ഏറെയുള്ള മക്കിമല ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവർ എത്തയത്. സ്ഥിരമായി മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള സ്ഥലമാണ് വയനാട്. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തിയത്. നേരത്തെ ആറളത്തെ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും കമ്പമലയിൽ എത്തിയത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ദേശീയ മാധ്യമങ്ങൾ അടക്കം വയനാട്ടിൽ സജീവമാണ്. ഇതിനിടെയാണ് മാവോയിസ്റ്റുകളുടെ വരവ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ മാവോവാദി സംഘമെത്തി കമ്പമലയിൽ പ്രവർത്തിക്കുന്ന വനം വികസന കോർപ്പറേഷൻ മാനന്തവാടി ഡിവിഷണൽ മാനേജരുടെ ഓഫീസ് തകർക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികൾക്ക് ഐക്യദാർഢ്യമെന്ന പേരിൽ ഓഫീസിൽ നാശം വരുത്തി മടങ്ങിയിരുന്നത്.
മാവോവാദി നിരീക്ഷണത്തിനായി പൊലീസ് സ്ഥാപിച്ച ക്യാമറ തകർക്കുകയും ചെയ്തിരുന്നു. അടിക്കടി മാവോവാദി സാന്നിധ്യമുണ്ടായ സാഹചര്യത്തിൽ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അന്ന് തോട്ടംതൊഴിലാളികൾ പണി മുടക്കിയിരുന്നു. ജനപ്രതിനിധികളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിൽ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നറിയിച്ചതിനെത്തുടർന്നാണ് തൊഴിലാളികൾ വീണ്ടും തൊഴിലിടങ്ങളിലേക്കിറങ്ങിയിരുന്നത്.
തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദർശിച്ചിരുന്നു. ഇതെല്ലാം വെറുവാക്കായതിന് തെളിവാണ് വീണ്ടും മാവോയിസ്റ്റുകളുടെ വരവ് നൽകുന്ന സൂചന.