- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി
വാഷിങ്ടൻ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്ത ഭർത്താവിനെ വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ പൗരനായ കോൾബി ട്രിക്കിൾ ആണ് അമേരിക്കൻ പൊലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത്. കോൾബി ട്രിക്കിൾ തന്റെ 26 വയസ്സുകാരിയായ ഭാര്യ ക്രിസ്റ്റൻ ട്രിക്കിളിനെ വെടിവെച്ച് കൊല്ലുക ആയിരുന്നു. കൊലയ്ക്ക് ശേഷം ലഭിച്ച അവളുടെ ലൈഫ് ഇൻഷുറൻസ് തുക ഉപയോഗിച്ച് രണ്ടായിരം ഡോളറിന്റെ (1.66 ലക്ഷം രൂപ) സെക്‌സ് ഡോൾ വാങ്ങുകയും ചെയ്തു.
2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്രിസ്റ്റീൻ കൻസാസിലെ ഹെയ്സിലുള്ള വീട്ടിൽ സ്വയം വെടിവച്ചു മരിച്ചെന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്. മൂന്നു ദിവസത്തിനു ശേഷം സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾക്കു ശേഷം സംഭവത്തിന്റെ ചുരുളഴിയുന്നത്. ലൈഫ് ഇൻഷുറൻസ് തുക ലഭിച്ച് രണ്ട് ദിവസത്തിനു ശേഷം ഒരു സെക്സ് ഡോളിനായി ഏകദേശം 2,000 ഡോളറാണ് ഇയാൾ ചെലവഴിച്ചത്.
ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ പറയുന്നത്. അവൻ അവളുടെ പണം കൊണ്ട് അവൾക്ക് പകരം വാങ്ങിയത് പോലെയായിരുന്നു അതെന്നും ബന്ധുക്കൾ പറയുന്നു. പരോൾ ഇല്ലാതെ 50 വർഷത്തേക്ക് കഠിനതടവിനാണ് കോടതി കോൾബി ട്രിക്കിളിനെ ശിക്ഷിച്ചിരിക്കുന്ന