- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
ഹസൻ: കർണ്ണാടകയെ പിടിച്ചു കുലുക്കി പീഡന വിവാദം. കർണാടകയിൽ ഹസനിലെ സിറ്റിങ് എംപിയും ജെ.ഡി.എസ്. സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം പുതിയ തലങ്ങളിൽ എത്തുകയാണ്. പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് മുന്മന്ത്രി എച്ച്.ഡി. രേവണ്ണ, അദ്ദേഹത്തിന്റെ മകനുമാണ് പ്രജ്വൽ. ബിജെപി മുന്നണിയിലാണ് ജെഡിഎസ്. അതുകൊണ്ട് ബിജെപി മുന്നണിയെ ബാധിക്കുന്ന വിവാദമായി ഇത് മാറിയിട്ടുണ്ട്. അതിനിടെ പ്രജ്വൽ രേവണ്ണ രാജ്യംവിട്ടതായി അഭ്യൂഹമുയർന്നു. അദ്ദേഹം വിദേശത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് സൂചനനൽകി. ജർമനിയിലെത്തിയതായാണ് വിവരം.
അതിജീവിതകൾ അവർ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ് താൻ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താൻ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേർന്ന് നാലാം മാസംമുതൽ പ്രജ്വൽ തന്നെ ക്വാർട്ടേഴ്‌സിലേക്ക് വിളിപ്പിക്കാൻ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെവീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു.
ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുണ്ടായിരുന്നത്. പ്രജ്വൽ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഞങ്ങൾ ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവർത്തകർ പോലും ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി- പരാതിക്കാരി പറഞ്ഞു. രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാൾ സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും. സാരിയുടെ പിന്നുകൾ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങും- ഇതാണ് ആരോപണം.
അതിനിടെ അശ്ലീല വീഡിയോ പ്രചരിക്കുന്നതിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെ പ്രജ്വൽ പരാതിയും നൽകിയിരുന്നു. വീഡിയോ മോർഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടർമാരുടെ മനസിൽ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. പിന്നാലെയാണ് പുതിയ വിവാദങ്ങൾ.
പാർട്ടി നേതൃത്വവും പ്രജ്വലിനെ കൈയൊഴിഞ്ഞു. എസ്‌ഐ.ടി. അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായി ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.