- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദ്ദനം. എംആർഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാണ് മർദ്ദനമേറ്റത്. 57കാരിയുടെ മുഖത്ത് ഇടിവള ഉപയോഗിച്ച് ഇടിച്ചെന്ന് പരാതിയിൽ പറയുന്നു. സ്‌കാനിങ് തീയതി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനിൽ ഇടിവള ഉപയോഗിച്ച് ജയകുമാരിയുടെ മുഖത്ത് ഇടിച്ചുവെന്ന് പരാതിയിൽ പറയുന്നു. മുഖത്തെ എല്ലുകൾ പൊട്ടിയതിനെ തുടർന്ന് ജയകുമാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ചാണ് അനിൽ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം.
Next Story