- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശ്രീമൂലനഗരത്തിലേത് പ്രതികാര ആക്രമണം; ചൊവ്വരയിൽ ഒരാൾ അറസ്റ്റിൽ
കൊച്ചി: ആലുവ ചൊവ്വര കൊണ്ടോട്ടിയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ മുൻ പഞ്ചായത്തംഗം അടക്കം നാല് പേർക്ക് പരിക്ക്. കാറിൽ വന്ന സഘമാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവം നടന്നത് റെയിൽവേ സ്റ്റേഷൻ കവലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ്. ആക്രമണം നടത്തിയത് എട്ടംഗ ഗുണ്ടാ സംഘമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചൊവ്വര സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കവലയിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ശ്രീമൂലനഗരം മുൻ പഞ്ചായത്ത് മെമ്പർ സുലൈമാൻ അടക്കം നാല് പേർക്കുനേരെ ആക്രമണം ഉണ്ടായത്. സുലൈമാനെ അക്രമികൾ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമണത്തിൽ സാരമായി പരിക്കേറ്റ സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുള്ളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിലും ബൈക്കുകളിലുമായാണ് ഗുണ്ടാ സംഘം വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുള്ളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെട്ടേറ്റ സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതികൾ ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, ദൃക്‌സാക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്താണ് ആക്രമണം നടന്നത്.
അർഷദുമായി നുസു, കബീർ എന്നിവർക്ക് പ്രശ്‌നമുണ്ടായിരുന്നു. അർഷദിനെ ലക്ഷ്യമിട്ടെത്തിയ സംഘം കണ്ണിൽ കണ്ടവരെ ഒന്നാകെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരക പരുക്കേറ്റ സുലൈമാന് കേസുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കബീർ പൊലീസ് കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. ആക്രമണം നടത്തിയത് ജില്ലയ്ക്ക് പുറത്തുള്ള ഗുണ്ടാസംഘമാണെന്നാണ് റിപ്പോർട്ട്.
ആക്രമണം നടത്താനായി പ്രതികളെത്തിയ കാർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ചുവന്ന കാറിലും മൂന്ന് ടൂവീലറുകളിലും ആണ് ആക്രമിസംഘം സ്ഥലത്തെത്തിയത്. പ്രതികൾ മുഖം മറച്ചിരുന്നില്ല. ആക്രമണത്തിനു ശേഷവും പ്രതികൾ അരമണിക്കൂറോളം പരിസരപ്രദേശങ്ങളിൽ കാറിൽ കറങ്ങിയെന്നും പൊലീസ് പറയുന്നു.