- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്
ന്യൂഡൽഹി: ലൈംഗിക അതിക്രമ കേസിൽ മുൻ മന്ത്രിയും ജനതാദൾ (എസ്) നേതാവും എംഎൽഎയുമായ എച്ച് ഡി രേവണ്ണയെക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും രേവണ്ണ ഹാജരാകാതെ വന്നതോടെയാണ് നടപടി. കേസ് നിലനിൽക്കുമ്പോൾ തന്നെ ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്നലെ മൈസൂരു പൊലീസ് രേവണ്ണയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൂടാതെ മകൻ പ്രത്വലിനെ പോലെ രേവണ്ണയും രാജ്യം വിട്ടു പോകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘം ഇപ്പോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രേവണ്ണയുടെ മകൻ പ്രജ്വലിമെതിരെ ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വീട്ടുജോലിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനു മുൻകൂർ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
പ്രജ്വൽ ജർമനിയിൽനിന്നു എത്തിയാലുടൻ വിമാനത്താവളത്തിൽ വച്ചു തന്നെ അറസ്റ്റ് ചെയ്‌തേക്കും. ചോദ്യം ചെയ്യാൻ 24 മണിക്കൂറിനകം ഹാജരാകാനുള്ള നോട്ടിസിനു മറുപടിയായി, അഭിഭാഷകൻ മുഖേന 7 ദിവസം സാവകാശം തേടിയത് തള്ളിയിരുന്നു. ഒട്ടേറെ സ്ത്രീകളെ പീഡിപ്പിക്കുന്ന വിഡിയോകൾ പുറത്തു വന്നതിനെ തുടർന്ന് ഏപ്രിൽ 26നാണ് പ്രജ്വൽ രാജ്യം വിട്ടത്.
പ്രജ്വൽ രേവണ്ണ ഷൂട്ട് ചെയ്തതെന്നു കരുതുന്ന 2976 അശ്ലീല വിഡിയോകൾ കർണാടകയിൽ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ 26നു തന്നെ പ്രജ്വൽ ഇന്ത്യ വിട്ടു. കർണാടക പൊലീസ് അന്വേഷണമാരംഭിച്ചതോടെ ജെഡി(എസ്) പ്രജ്വലിനെ സസ്‌പെൻഡ് ചെയ്തു. കർണാടകയിൽ തിരഞ്ഞെടുപ്പിന്റെ ബാക്കി ഘട്ടത്തിൽ ബിജെപിക്ക് ഈ വിഷയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 28ൽ 26 സീറ്റും ബിജെപി നേടിയിരുന്നു. . കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മെയ് 7 ന് ആണ്.