- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
കൊച്ചി : കേരളത്തെ നടക്കുന്ന റിപ്പോർട്ട് പുറത്തു വരികയാണ് ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. അതിഥി തൊഴിലാളികളെന്ന വ്യാജേനയാണ് ഇവർ കഴിയുന്നത്. അടുത്ത കാലത്തുകൊലക്കേസിൽ പെട്ട പ്രതിയെ കേരളാ പൊലീസ് പിടിച്ചപ്പോഴും ബംഗ്ലാദേശുകാരനാണെന്ന് കണ്ടെത്തിയിരുന്നു.
കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത പല ആധാർ കാർഡുകളും വ്യാജമായി നിർമ്മിച്ചതാണെന്നും റിപ്പോർട്ടുണ്ട്. വ്യാജ ആധാർ കാർഡ് നിർമ്മിക്കുന്നതും തിരിച്ചറിയൽ രേഖയായി ദുരുപയോഗിക്കുന്നതും ആധാർ ആക്ട് (2016) പ്രകാരം 3 വർഷം വരെ തടവും 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാരെ കണ്ടെത്താൻ പരിശോധന കർശനമാക്കും.
അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമ്മിച്ചതായാണു കണ്ടെത്തൽ. അഭയാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ തങ്ങുന്നതിനും ഇന്ത്യക്കാരായ കുറ്റവാളികൾ യാത്രാരേഖകളുണ്ടാക്കി രാജ്യം വിട്ടുപോവുന്നതിനും വ്യാജ ആധാർ കാർഡുകൾ ദുരുപയോഗിക്കുന്നുണ്ട്. ഇതിലേക്ക് അന്വേഷണം എത്തും. പെരുമ്പാവൂർ അനസ് എന്ന കൊടും ക്രിമിനൽ ഇന്ത്യ വിട്ടതും ഈ തരത്തിലാണ്.
മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) നിരീക്ഷണം ശക്തമാക്കി. കേരളം അടക്കമുള്ള കടൽത്തീര സംസ്ഥാനങ്ങളിൽ കോസ്റ്റ് ഗാർഡും നിരീക്ഷണം വ്യാപിപ്പിച്ചു. വ്യാജ ആധാർ ഉപയോഗിച്ചു കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഒരു വർഷം മുൻപു സൂചന നൽകിയിരുന്നു. മനോരമയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഈ ഇന്റലിജൻസ് റിപ്പോർട്ടിനെ കേന്ദ്ര ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
ഫെബ്രുവരിയിൽ മലപ്പുറം തൃപ്രങ്ങോട് അക്ഷയ കേന്ദ്രത്തിലെ ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി 50 ആധാർ ഐഡികൾ വ്യാജമായി നിർമ്മിച്ചതായി കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഇന്റർനെറ്റ് പ്രോട്ടോകോൾ (ഐപി) വിലാസങ്ങളിൽനിന്നാണു നുഴഞ്ഞുകയറ്റം നടത്തിയത്. പെരുമ്പാവൂരിലെ ഭായ് മാർക്കറ്റുകളുടെ ഉള്ളിൽ ബോർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാജ ആധാർ കേന്ദ്രങ്ങളിൽ ഒരേ ചിത്രം ഉപയോഗിച്ചു വിവിധ പേരുകളിലും വിലാസങ്ങളിലും ആധാർ കാർഡുകൾ നിർമ്മിച്ചു നൽകുന്നതായും ആരോപണം ഉയരുന്നു.
കേരളത്തിലെ പല കുറ്റകൃത്യങ്ങളിലും അതിഥി തൊഴിലാളികൾ പ്രതിസ്ഥാനത്ത് എത്തുന്നു. കഞ്ചാവും മയക്കുമരുന്നും എല്ലാം ഇവർ കടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് ക്രിമിനലുകൾ അടക്കം ആധാറുമായി കേരളത്തിലെത്തി സുഖജീവിതം നയിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തു വരുന്നത്.