- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അങ്കണവാടിയിൽനിന്ന് തിളച്ച പാൽ നൽകി; കുട്ടിക്ക് ഗുരുതര പൊള്ളൽ
കണ്ണൂർ: സംസാരശേഷി ഇല്ലാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ കുഞ്ഞിനോട് അങ്കണവാടി ജീവനക്കാരുടെ കൊടുംക്രൂരത. അങ്കണവാടി ജീവനക്കാർ തിളച്ച പാൽ കുഞ്ഞിന്റെ വായിൽ ഒഴിച്ചു നൽകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റതായി പരാതി. അഞ്ചു വയസ്സുകാരനായ കുട്ടിക്കാണ് അങ്കണവാടി ജീവനക്കാരുടെ അശ്രദ്ധയിൽ മുഖത്തും വായിലും പൊള്ളലേറ്റത്.
ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഈ കുഞ്ഞ്. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണു ചികിത്സയിലുള്ളത്. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.
Next Story