തിരുവനന്തപുരം: തിരുവനന്തപുരം കരുമൺകോട് വനമേഖലയിൽ ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. ഭാര്യയെ വനത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഭർത്താവ് കാൽമുട്ടുകൾ ഇടിച്ചു പൊട്ടിച്ചു. തുടർന്ന് വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജാ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷൈനിക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. ഷൈനിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഏറെ നാളായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വനമേഖലയിലേക്ക് ഷൈനിയെ വിളിച്ചുവരുത്തിയശേഷമാണ് ആക്രമണം.ഷൈനിയുടെ രണ്ട് കാൽ മുട്ടുകളും ചുറ്റികക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷൈനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും ഒന്നര വർഷമായി പിരിഞ്ഞു കഴിയുന്നവരാണ്. സോജി ഒത്തുതീർപ്പിന്റെ ഭാഗമായി ഗിരിജയെ വിളിച്ചു വരുത്തി കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് കാലിൽ ഇടിച്ചു. വെട്ടുകത്തി കൊണ്ട് വെട്ടി. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലുണ്ടായിരുന്ന പ്രദേശവാസികളാണ് ഗിരിജയുടെ കരച്ചിൽ കേട്ട് ഓടിക്കൂടി പൊലീസിൽ വിവരം അറിയിച്ചത്. പാലോട് പൊലീസ് സ്ഥത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സോജിയും ഷൈനിയും തമ്മിൽ കുറച്ചുനാളുകളായി പിണക്കത്തിലാണ്. എന്നാൽ തമ്മിൽ ഫോൺ വിളിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോൺ വിളിക്കുകയും കരുമൺകോട് വനത്തിൽ വരാനും പറഞ്ഞു. തുടർന്ന് ഷൈനി വനത്തിൽ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് സോജി, കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാൽമുട്ടുകളിലും അടിക്കുകയായിരുന്നു.