- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെ കേസ്
കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ പരാതിയിൽ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.
യുവതിയും യുവാവും തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് വിവരം. യുവതി ഗർഭിണിയാണെന്ന കാര്യം യുവാവിന് അറിയാമായിരുന്നു. ഗർഭവിവരം അറിഞ്ഞത് താമസിച്ചായിരുന്നു. അതിനാൽ ഗർഭച്ഛിദ്രമടക്കം ചെയ്യാനാകാതെ പോയി. യുവതി പ്രസവിക്കുന്നതിന് രണ്ട് മാസം മുമ്പ് ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചിരുന്നു എന്നുമാണ് വിവരം.
പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാൽ കേസ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിന് വെള്ളിയാഴ്‌ച്ചയാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിൽ അറസ്റ്റിലായ അമ്മ റിമാൻഡറിലാണ്.
ശുചീകരണത്തൊഴിലാളികളാണ് നടുറോഡിൽ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിന്റെ ശരീരം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായെന്നും കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. സി.സി.ടി.വിയിൽ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ലഭ്യമായിട്ടുണ്ടായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ കവർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. പൊലീസ് എത്തിയപ്പോഴാണ് യുവതിയുടെ മാതാപിതാക്കളടക്കം സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.
അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് അന്വേഷണസംഘം നേരത്തെ തീരുമാനിച്ചിരുന്നത്. ആരോഗ്യനില വീണ്ടെടുത്ത യുവതി യുവാവിനെതിരെ പരാതി നൽകിയതോടെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തത്.