മുംബൈ: ഇങ്ങനൊരു ക്രൂരത ഇതിന് മുമ്പ് ലോകത്തൊരിടത്തും കേട്ടിട്ടില്ല. ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ്. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതിൽ പൂട്ട് ഇട്ട ഭർത്താവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. നേപ്പാൾ സ്വദേശിയായ 30 കാരനാണ് 28 കാരിയായ ഭാര്യ ക്രൂരമായി ആക്രമിച്ചത്. സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്.

മെയ് 11നാണ് അതിക്രമം നടന്നത്. നേപ്പാൾ സ്വദേശിയായ 28കാരി ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച യുവാവ് വാക്കു തർക്കത്തിൽ ഏർപ്പെടുകയും. വാക്കേറ്റം കയ്യേറ്റമാവുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു ഈ ്ക്രൂരത. യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കുകൾക്ക് ചികിത്സ നേടുന്നതിനിടെയാണ് പൊലീസിൽ പരാതി നൽകിയത്.

സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 30കാരൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 326, 506(2), 323 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം അപലപിച്ച പൊലീസ് യുവാവിന് ശിക്ഷ ഉറപ്പാക്കുമെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മൂർച്ചയേറിയതും അറ്റം കൂർത്തതുമായ ബ്ലേഡുപോലുള്ള ആയുധം ഉപയോഗിച്ചാണ് 28കാരിയുടെ ജനനേന്ദ്രിയത്തിൽ മുകളിലും താഴെയുമായി ദ്വാരങ്ങൾ ഇട്ടത്. തുടർന്ന് അതിലേക്ക് ഇരുമ്പാണികൾ തിരുകി കയറ്റിയശേഷം പണ്ടുകാലങ്ങളിൽ നടപ്പിലുണ്ടായിരുന്ന ചാരിത്ര്യ പൂട്ടിന് സമാനമായി പിച്ചളപ്പൂട്ട് സ്ഥാപിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്:

വേദന സഹിക്കാനാവാതെ യുവതി വാവിട്ട് നിലവിളിച്ചെങ്കിലും അയാൾ പിന്മാറിയില്ല. ആക്രമണത്തിൽ യുവതിയുടെ ശരീരത്തിൽ നിന്ന് രക്തംവാർന്നുപോവുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചാണ് യുവതിയുടെ ശരീരത്തിൽ നിന്നും ആണികളും പൂട്ടും ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്.യുവതിയുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസാണ് ഭർത്താവിനെ അറസ്റ്റുചെയ്തത്.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ആക്രമണത്തിനിരയായ യുവതി വീട്ടമ്മയാണ്. കാവൽക്കാരനായി ജോലിനോക്കുകയായിരുന്നു യുവാവ്.