- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുകെയിലെ യുവാവിനെ സഹോദരിയുടെ വിവാഹത്തലേന്ന് കൊലപ്പെടുത്തിയ കഥ
ലണ്ടൻ: ആത്മാർത്ഥതയുള്ള ഒരു സുഹൃത്ത് പതിനായിരം ബന്ധുക്കൾക്ക് തുല്യമാണെന്നാണ് പുരാതന ഗ്രീസിലെ നാടകകൃത്തും രചയിതാവുമായ യൂറിപിഡെസ് പറഞ്ഞിരിക്കുന്നത്. സൗഹൃദത്തിന്റെ ശക്തിയെ അടിവരയിടുന്ന നിരവധി വാക്കുകൾ മറ്റ് പല മഹാന്മാരും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, നമ്മുടെ നിത്യ ജീവിതത്തിലും പലപ്പോഴായി അനുഭവിക്കുന്നതാണ് സൗഹൃദത്തിന്റെ ശക്തിയും കരുത്തും കരുതലും. എന്നാൽ, ചിലപ്പോഴെങ്കിലും സൗഹൃദങ്ങൾ ഒരു ശാപമായി മാറാറുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. അത്തരമൊരു സംഭവമാണ് ബ്രിട്ടനിലെ ബ്രാഡ്‌ഫോർഡിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചീട്ടുകളിയിൽ തോറ്റ സുഹൃത്തിന് കൂട്ടുകാർ നൽകിയ ശിക്ഷ അരമണിക്കൂറിനുള്ളിൽ രണ്ട് കുപ്പി ബ്രാൻഡി കുടിക്കണം എന്നതായിരുന്നു. അതിനു ശേഷം അയാളെ കാറിന്റെ പുറകിലിട്ട് ലോക്ക് ചെയ്യുകയും ഒരു രാത്രി മുഴുവൻ ഒരു പുരയിടത്തിൽ കഴിയാൻ നിർബന്ധിതനാക്കുകയും ചെയ്തു.35 കാരനായ ഉമർ അസീസ് എന്ന ഈ യുവാനിന് ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നത് തന്റെ സഹോദരിയുടെ വിവാഹത്തലേന്നായിരുന്നു. പുരയിടത്തിൽ എത്തിച്ച ഉമ്മറിനെ കൂട്ടുകാർ പുറത്തെടുത്ത് ഒരു കസേരയിൽ ഇരുത്തി അയാളുടെ ചിത്രങ്ങൾ തങ്ങളുടെ മൊബൈലിൽ പകർത്തിയതിന് ശേഷം സ്ഥലം വിടുകയായിരുന്നു.
ആ സമയത്ത്, തന്റെ സഹോദരിയുടെ വിവാഹ ചെലവുകൾക്കായി ഉമർ അസീസിന്റെ കൈവശം ആയിരക്കണക്കിന് പൗണ്ട് ഉണ്ടായിരുന്നതായും പിന്നീട് അത് കാണതായതായും കേസിന്റെ വിചാരണക്കിടെ കോടതിൽ ബോധിപ്പിച്ചു. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ ഉമർ അസീസിനെ തേടി, തലേന്ന് അയാൾക്കൊപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്ത് പിറ്റേന്ന് ആ പുരയിടത്തിൽ എത്തി. അബ്ദുൾ ഷക്കൂർ എന്ന ഈ സുഹൃത്ത് വെസ്റ്റ് യോർക്ക്ഷയർ, ബ്രഡ്‌ഫോർഡിലുള്ള പുരയിടത്തിൽ എത്തുന്നത് പിറ്റേന്ന് ഉച്ചക്ക് 12 മണി കഴിഞ്ഞായിരുന്നു.
കാറിനുള്ളിൽ അനക്കമില്ലാതെ കിടക്കുന്ന ഉമർ അസീസിനെയായിരുന്നു അയാൾ കാണുന്നത്. രക്തത്തിൽ അമിതമായ് ആളവിൽ അൽക്കഹോൾ കലർന്നതായിരുന്നു മരണ കാരണം. 1000 മില്ലി ലിറ്റർ രക്തത്തിൽ 330 മില്ലി ഗ്രാം ആൽക്കഹോൾ ആയിരുന്നു കണ്ടെത്തിയത്. അതായത്, വാഹനമോടിക്കുമ്പോൾ അനുവദനീയമായ 80 മില്ലി ഗ്രാമിന്റെ നാലിരട്ടി ആൽക്കഹോൾ ആയിരുന്നു അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കൂട്ടുകാരുടെ മേൽ കൊലക്കുറ്റം ചുമത്തണം എന്നാണ് അസീസിന്റെ വീട്ടുകാർ ആവശ്യപ്പെടുന്നത്.
എന്നാൽ, ശിക്ഷ എന്ന് അർത്ഥം വരുന്ന ജുർമാന എന്ന ഉറുദു വാക്ക് തങ്ങളുടെ ഗ്രൂപ്പിന്റെ ഒരു ആശയമാാണ് എന്നായിരുന്നു അബ്ദുൾ ഷക്കൂറിന്റെ വാദം. അത് യഥർത്ഥത്തിൽ ശിക്ഷയല്ലെന്നും, പരാജിതരായവരെ സന്തോഷിപ്പിക്കുന്നതിനുള്ള ഒരു ട്രീറ്റ് ആണെന്നുമായിരുന്നു അയാളുടെ വാദം. ഉമർ അസീസ് സഹോദരനെ പോലെയായിരുന്നു എന്നും, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അയാൾ പറഞ്ഞു.
പൊലീസ് സംഭവം അന്വേഷിച്ചു എങ്കിലും, ഇവരുടെ സംഘത്തിന്റെ നേതാവായ ഷക്കൂറിനെതിരെയോ, അന്ന് രാത്രി ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് പേർക്കെതിരെയോ കേസ് ഒന്നും തന്നെ ചാർജ്ജ് ചെയ്തിട്ടില്ല. ആൽക്കഹോളിന്റെ അമിത സാന്നിദ്ധ്യമാണ് മരണത്തിനിടയാക്കിയതെന്ന് പത്തോളജിസ്റ്റ് ആയ ഡോക്ടർ റിച്ചാർഡ് നൈറ്റ് കോടതിയിൽ പറഞ്ഞു. ബ്രാഡ്‌ഫോർഡ് റോയൽ ഇൻഫേമറിയിലെ ജീവനക്കാർ അസീസിനെ രക്ഷിക്കാൻ കഠിനമായി ശ്രമിച്ചു എങ്കിലും, സഹോദരിയുടെ വിവാഹാഘോഷങ്ങൾ ആരംഭിക്കുന്നതിന് അല്പം മുൻപായി ജീവൻ രക്ഷാ സംവിധാനങ്ങൾ എടുത്തു മാറ്റുകയായിരുന്നു.