- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിന് ഇറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. കോവൂർ ഇരിങ്ങാടൻപള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേരാണ് ശ്വാസം മുട്ടി മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 4.30ന് അമ്മാസ് ദാബ എന്ന ഹോട്ടലിലാണ് സംഭവം. കുറച്ചു കാലമായി ഹോട്ടൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ദ്രവരൂപത്തിൽ രണ്ടടിയോളം മാലിന്യം ഉണ്ടായിരുന്നു. ഇത് വൃത്തിയാക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്.
ആദ്യം ഇറങ്ങിയ ആൾ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. ഇയാളും ബോധകെട്ടുവീണു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുള്ള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മലയാളികളാണെന്നാണ് സൂചന. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.