- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൈദരാബാദിലെ ഓപ്പറേഷൻ സക്സസ്; ഇനി ലക്ഷ്യം ഇറാനിലെ മലയാളി ഡോക്ടർ
കൊച്ചി: ഇറാനിലേക്കുള്ള അവയവ കടത്ത് കേസിലെ മുഖ്യ കണ്ണി പിടിയിൽ. വിജയവാഡ സ്വദേശി ബല്ലം കൊണ്ട രാമപ്രസാദിനെയാണ് പൊലീസ് പിടികൂടിയത്. രാജ്യാന്തര അവയവ കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അവയവ കടത്ത് കേസിലെ പ്രതികളെ ആലുവയിൽ എത്തിച്ചു ചോദ്യം ചെയ്തു, വിജയവാഡ സ്വദേശിയായ പ്രതാപൻ എന്ന പേരിൽ അറിയപ്പെടുന്ന ബല്ലം കൊണ്ട രാമപ്രസാദ് മുഖ്യകണ്ണിയാണെന്ന് പൊലീസ് അറിയിച്ചു.
സാബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരബാദിലെത്തി ഇയാളെ പിടികൂടിയത്. ഇറാനിലെ റാക്കറ്റുമായി നേരിട്ട് ബന്ധപ്പമുള്ളയാളാണ് പിടിയിലായത്. ബംഗളൂരു, ഡൽഹി നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആളുകളെയാണ് ഇവർ പ്രധാനമായും അവയവക്കടത്തിനായി ഇറാനിൽ എത്തിച്ചിരുന്നത്. കഴിഞ്ഞ മെയ് 19-നാണ് തൃശൂർ സ്വദേശി സാബിത്ത് നാസർ പിടിയിലായത്. പിന്നീട് ഇവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന പാലാരിവട്ടം സ്വദേശി സജിത് പിടിയായി. ഇറാനിലെ മലയാളി ഡോക്ടറും സംശയ നിഴലിലാണ്. ഇയാളെ കണ്ടെത്താനും അറസ്റ്റു ചെയ്യാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
അറസ്റ്റിലായ സജിത്തിൽ നിന്നും സാബിത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഹൈദരബാദിൽ എത്തിയത്. കേസിൽ കൊച്ചി സ്വദേശിയായ മധു എന്നയാളാണ് ഇനി പിടിയിലാകാനുള്ളത്. ഇയാൾ നിലവിൽ ഇറാനിലാണെന്നാണ് വിവരം. തൃശൂർ സ്വദേശി സബിത്ത് നാസറും കേസിലെ മുഖ്യ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ പുറത്താണ് ഇപ്പോൾ അന്വേഷണസംഘം ഹൈദരാബാദിലേക്ക് ലക്ഷ്യമിട്ടുന്നത്. കേസിലെ ഒന്നാം പ്രതി സബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വച്ചാണ്.
ഇവിടെ ഉള്ള പ്രധാന കണ്ണിയെ തേടി അന്വേഷണം. അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഇയാൾ ഇടനിലക്കാരൻ അല്ലെന്നും പൊലീസ് കണ്ടെത്തി. കൊച്ചിയിലാണ് അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്. ആദ്യം നെടുമ്പാശ്ശേരിയിൽ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസർ അറസ്റ്റിലായത്.
അവയവക്കടത്തിനായി 20 പേരെ ഇറാനിലെത്തിച്ചെന്ന് സാബിത്ത് മൊഴി നൽകി. ഇങ്ങനെ കടത്തിയവരിൽ ചിലർ മരിച്ചെന്നും സൂചനയുണ്ട്. വ്യാജ പാസ്‌പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് സബിത്ത് ആളുകളെ ഇറാനിലെത്തിച്ചത്. അഞ്ചു വർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയത്. ഇറാനിലേക്ക് കടത്തിയവരിൽ കൂടുതൽ പേരും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. ഒരാൾ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം.
ഇറാനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി വിമാനത്താവളത്തിൽ വച്ച് നെടുമ്പാശേരി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.