- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദേഹത്ത് മൂത്രമൊഴിച്ചു; തർക്കത്തിന് പിന്നാലെ മർദ്ദനം; സുഹൃത്തിനെ കുത്തിക്കൊന്നു
ലഖ്നൗ: ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ദേഹത്തേക്ക് മൂത്രമൊഴിച്ച സുഹൃത്തിനെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സിക്കന്തരാബാദ് സ്വദേശി രാഹുൽ കുമാർ(32)നെയാണ് സുഹൃത്തായ അങ്കുർ കുമാർ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ഉറങ്ങുന്നതിനിടെയാണ് രാഹുലിനെ പ്രതി ആക്രമിച്ചത്. നിരവധി തവണ കുത്തേറ്റ രാഹുൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
രാഹുലും പ്രതിയായ അങ്കുറും ഉൾപ്പെടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം വ്യാഴാഴ്ച രാത്രി ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരുന്നു. പാർട്ടിയിൽവെച്ച് മദ്യപിച്ച് കാറിൽ മടങ്ങിയ സുഹൃത്തുക്കൾ യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി വാഹനം നിർത്തി. ഇതിനിടെ രാഹുൽ തമാശയ്ക്ക് അങ്കുറിന്റെ ദേഹത്ത് മൂത്രമൊഴിച്ചു. മറ്റുള്ളവരും ഇത് കണ്ട് അങ്കുറിനെ കളിയാക്കി. ഇതോടെ രാഹുലും അങ്കുറും തമ്മിൽ തർക്കമാകുകയും മർദ്ദിക്കുകയുമായിരുന്നു.
തുടർന്ന് അഞ്ചുപേരും കാറിൽ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാൽ, തന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും മർദിക്കുകയുംചെയ്ത രാഹുലിനോടുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂട്ടുകാർക്കിടയിൽ അപമാനിതനായതും ഇയാൾക്ക് സഹിക്കാനായില്ല. ഇതോടെ വ്യാഴാഴ്ച പുലർച്ചെ പ്രതി രാഹുലിന്റെ വീട്ടിലെത്തി. തുടർന്ന് വീട്ടുമുറ്റത്ത് ഉറങ്ങികിടക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്നനിലയിലാണ് രാഹുലിനെ കണ്ടത്. മകന്റെ മുഖത്തും കഴുത്തിലും മാരകമായി മുറിവേറ്റിരുന്നതായി രാഹുലിന്റെ പിതാവ് ഛത്രപാൽ സിങ്ങും പറഞ്ഞു. സംഭവത്തിൽ അങ്കുർ കുമാറിനെയും മറ്റൊരാളെയും പ്രതിചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.