- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇൻസ്റ്റാഗ്രാം ഇൻഫ്ളുൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള യുവാവിന്റെ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയർന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറായ 18കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങുന്നത്. നെടുമങ്ങാട് സ്വദേശിയായ ഒരു യുവാവുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നെന്നും ഈ സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സമൂഹമാധ്യമങ്ങളിൽ പെൺകുട്ടിയെ അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടി കടുത്ത അധിക്ഷേപത്തിന് ഇരയായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നിലവിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.