- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭക്ഷ്യവിഷബാധ: ഡിഎൽഎഫ് ഫ്ളാറ്റ് അസോസിയേഷനെതിരെ താമസക്കാരൻ
കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്‌ളാറ്റിൽ താമസക്കാരായ അഞ്ഞൂറിലേറെ പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയ സംഭവത്തിൽ ഫ്ളാറ്റ് അസോസിയേഷനെതിരെ താമസക്കാരൻ. വെള്ളത്തിൽ ഇ കോളി ബാക്റ്റീരിയയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് താമസക്കാരൻ അഡ്വ. ഹരീഷ് ആരോപിച്ചു. അഞ്ഞൂറിൽ അധികം പേർ നിലവിൽ ചികിത്സയിലാണ്. മെയ് മാസത്തിൽ കുടിവെള്ളത്തിൽ നടത്തിയ പരിശോധനയിലാണ് ഇകോളി ബാക്ടീരിയ സ്ഥിരീകരിച്ചതെന്നും ഹരീഷ് പറയുന്നു.
കാക്കനാട് ഡിഎൽഎഫ് ഫ്ളാച്ച് സമുച്ചയത്തിലാണ് താമസക്കാർക്ക് ചർദ്ദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായത്. കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ് കാരണം. രോഗബാധിതർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികൾക്കുൾപ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്‌ളാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഫ്‌ളാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്‌ളാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്‌ളാറ്റിലെ ജല ഉപയോഗം നടത്തുന്നത്.
ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയിൽ ഫ്‌ളാറ്റിലെ ഒരാളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു തന്നെയാണോ ഇത്രയും പേർക്ക് അസുഖം വരാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല. 50 പേർ സൺ റൈസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവിൽ ആരും ആശുപത്രിയിൽ അഡ്‌മിറ്റ് അല്ല. വെള്ളത്തിൽ നിന്നുള്ള ബാക്ടീരിയ അണുബാധ തന്നെയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് അസോസിയേഷനെതിരെ പരാതിയുണ്ട്.
വെള്ളത്തിൽ പ്രശ്നമുണ്ടായിരുന്നുവെന്ന് ഡിഎൽഎഫ് ഫ്ളാറ്റ് അസോസിയേഷൻ ഭാരാഹികൾ പ്രതികരിച്ചു. ആരോഗ്യവകുപ്പ് എത്തി എല്ലാ സ്രോതസ്സുകളും അടക്കുകയും വൃത്തിയാക്കുകയും ചെയ്തു. പ്രശ്നം കൂടുതൽ രൂക്ഷമാകില്ലെന്ന് കരുതുന്നു. വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനകൾ തുടരും. രോഗബാധയുടെ കാരണം എന്തുമാകാം. എന്തെന്ന് വ്യക്തമല്ല. ആശങ്കപ്പെടേണ്ടതില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ എന്താണ് കാരണം എന്ന് പറയാൻ സാധിക്കൂ എന്നും ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.
ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്‌ളാറ്റിൽ താമസിക്കുന്ന നിരവധി പേർ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസിൽ താഴെയുള്ള ഇരുപതിലധികം കുട്ടികൾക്ക് വിഷബാധയേറ്റതായാണ് വിവരം. 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളിലായി അയ്യായിരത്തിനു മുകളിൽ ആളുകളാണ് ഡി.എൽ.എഫ് ഫ്‌ളാറ്റിൽ താമസിക്കുന്നത്. ഫ്‌ളാറ്റിൽ ഉപയോ?ഗിക്കുന്ന വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് അസോസിയേഷനെതിരെ താമസക്കാർ പരാതി ഉന്നയിച്ചിട്ടുണ്ട്.