- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒന്നരമാസംമുൻപ് കാണാതായ 15കാരനെ ചെന്നൈയിൽ നിന്നും കണ്ടെത്തി
തിരുവല്ല: ഒന്നരമാസംമുൻപ് കാണാതായ 15കാരനെ ചെന്നൈയിൽ നിന്നും കണ്ടെത്തി തിരുവല്ലാ പൊലീസ്. അന്വേഷണം വഴിമുട്ടി നിന്നിടത്തു നിന്നും കുട്ടിയുടെ ഫോൺ പ്രവർത്തിച്ചതാണ് സഹായകമായത്. കൂടാതെ മറ്റൊരു ഫോണിൽ നിന്നും കുട്ടിയുടെ ഇൻസ്റ്റഗ്രാം പ്രവർത്തിച്ചതും പൊലീസിന് അന്വേഷണം എളുപ്പമാക്കി. രണ്ട് തുമ്പുകളും കോർത്തിണക്കിയുള്ള അന്വേഷണത്തിനും പിൻതുടർന്നുള്ള യാത്രകൾക്കും ഒടുവിൽ പൊലീസ് കുട്ടിക്ക് അരികിൽ എത്തുക ആയിരുന്നു. ചെന്നൈ നഗരത്തിന് സമീപമുള്ള പ്രദേശത്തെ ബിരിയാണിക്കടയിൽ സഹായിയായി നിൽക്കുക ആയിരുന്നു 15കാരൻ.
എസ്.എസ്.എൽ.സി. പരീക്ഷ എഴുതി ഫലം കാത്തിരിക്കെ ഫലം വരുന്നതിന് തലേദിവസമാണ് കുട്ടി നാടുവിട്ടത്. എസ്.എസ്.എൽ.സി. ഫലം വന്നപ്പോൾ കുട്ടിക്ക് ഒൻപത് എപ്ലസും ഒരു എ ഗ്രേഡും ഉണ്ടായിരുന്നു. ഞാൻ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത് എന്ന് കത്തെഴുതിവച്ചായിരുന്നു യാത്ര. വീടിനു പുറത്ത് കളിക്കാൻവിടാതെ വീട്ടുകാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തിൽ പ്രതിഷേധിച്ചാണ് കുട്ടി വീടുവിട്ടുപോയത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പാലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം വിവരങ്ങളൊന്നും കിട്ടിയില്ല. മൊബൈൽ ഫോൺ ഓഫ് ആയിരുന്നതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്.
കാണാതായെന്ന പരാതിയെ തുടർന്ന് 150-ലധികം സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിൽനിന്ന് കുട്ടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയതായറിഞ്ഞു. തുടർന്ന് ട്രെയിനിൽ ചെന്നൈയിലേക്ക് പോയെന്നും മനസ്സിലായി. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അന്വേഷണം വഴിമുട്ടി. കുട്ടി ഫോൺ പിന്നീട് ചെന്നൈയിൽ വിറ്റു. ഫോൺ വാങ്ങിയത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപാരിയായിരുന്നു. അയാളിൽനിന്നു ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരൻ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തിൽ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു. ഗുഡല്ലൂരുള്ള ഒരാൾ ഫോൺ വാങ്ങിയശേഷം സിംകാർഡ് ഇട്ടപ്പോഴാണ് പൊലീസിന് ആദ്യസൂചനകൾ ലഭിച്ചത്. ഇതോടെ പൊലീസ് സംഘം ചെന്നൈയിൽ എത്തി. ഈ സമയം കുട്ടി ചെന്നൈയിലെ പാരീസ് കോർണർ എന്ന സ്ഥലത്ത് രത്തൻസ് ബസാറിലെ നാസർ അലി എന്നയാളുടെ ബിരിയാണിക്കടയിൽ സഹായിയായി ജോലിനോക്കുകയായിരുന്നു.
അവിടെ ജോലിചെയ്യുന്ന നേപ്പാൾ സ്വദേശിയുടെ ഫോണിൽനിന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള ഇടം പൊലീസിന് വ്യക്തമായത്. അവിടെയെത്തി കൂട്ടിക്കൊണ്ടുപോരുകയുംചെയ്തു. തിരുവല്ല ഡിവൈ.എസ്‌പി. അഷദിന്റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ, എസ്.സി.പി.ഒ.മാരായ മനോജ്, അഖിലേഷ്, സി.പി.ഒ. അവിനാശ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.