- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡിവൈ.എസ്പി നൽകിയ നോട്ടീസിൽ തന്നെ കിടിലൻ മറുപടിയുമായി ഉമേഷ് വള്ളിക്കുന്ന്
പത്തനംതിട്ട: പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്പി നൽകിയ നോട്ടീസിൽ തന്നെ കിടിലൻ മറുപടിയുമായി സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്. ഏഴു മാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫീസിൽ ഹാജരാകാനുള്ള യാത, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാൽ ഹാജരാകാൻ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂർവ്വം ബോധിപ്പിച്ചു കൊള്ളുന്നു എന്നാണ് മറുപടി നൽകിയത്. സസ്പെൻഷനിലുള്ള പൊലീസുകാരന് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വാച്യാന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്പി നൽകിയ നോട്ടീസിന് അതിൽ തന്നെ എഴുതി നൽകിയ മറുപടിയാണിത്.
നിലവിൽ സസ്പെൻഷനിലാണ് ആറന്മുള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ യു. ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്ന്. സംസ്ഥാന പൊലീസ് സേനയിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതിയതിന് ഈ മാസമാദ്യമാണ് ഉമേഷിനെ സസ്പെൻഡ് ചെയ്തത്. ഡിവൈഎസ്പിക്ക് നൽകിയ മറുപടിയുടെ ചിത്രം അദ്ദേഹം ഫേസ് ബുക്കിൽ പങ്കു വയ്ക്കുകയും ചെയ്തു.
വകുപ്പു തല അന്വേഷണത്തിന്റെ ഭാഗമായുള്ള വാച്യാന്വേഷണത്തിന് 25 ന് രാവിലെ 10.30ന് ഹാജരാകാനാണ് ഉമേഷിന് നോട്ടീസ് നൽകിയത്. പ്രത്യേക ദൂതൻ വഴി കോഴിക്കോട്ടേയ്ക്ക് നോട്ടീസ് കൊടുത്തയയ്ക്കുകയായിരുന്നുവെന്ന് ഉമേഷ് പറയുന്നു. ദൂതന്റെ രണ്ട് ദിവസത്തെ ശമ്പളം, ടി.എ. മാത്രം സർക്കാരിന് ആറായിരം രൂപയിലധികം ചെലവാണെന്ന് ഉമേഷ് ചൂണ്ടിക്കാണിക്കുന്നു. മറുപടിയും നോട്ടീസിൽ തന്നെ എഴുതിക്കൊടുത്തു.
ഏഴു മാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫീസിൽ ഹാജരാകാനുള്ള യാത, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാൽ ഹാജരാകാൻ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂർവ്വം ബോധിപ്പിച്ചു കൊള്ളുന്നുവെന്നാണ് നോട്ടീസിൽ എഴുതി കൊടുത്തത്. പറഞ്ഞത് സത്യം മാത്രമാണെന്നും നിവൃത്തിയില്ലാത്തതിനാൽ തന്നെ ആണ് ഇങ്ങനെ എഴുതേണ്ടി വന്നതെന്നും ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു.