കല്പറ്റ: മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ച വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. മക്കിമല മേഖലയിൽ ഫെൻസിങ്ങിനോട് ചേർന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്. തണ്ടർബോൾട്ട് പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. പിന്നീട് ഇത് നിർവീര്യമാക്കി. പശ്ചിമ ഘട്ട കബനീദളത്തിൽ പെട്ട മാവോവാദി സംഘത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്

ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ബോംബ് സക്വാഡ് സ്ഥലത്തെത്തി എല്ലാം നിർവീര്യമാക്കി. വനത്തിനോട് ചേർന്ന് ഫെൻസിങ് ഉള്ളിടത്താണ് കുഴിച്ചിട്ട നിലയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്ഥലത്ത് ഫെൻസിങ് പരിശോധിക്കാൻ പോയ വനം വാച്ചർമർക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇടവേളകളിൽ മാവോയിസ്റ്റ് - തണ്ടർബോൾട്ട് ഏറ്റുമുട്ടൽ നടക്കുന്ന മേഖലയിലാണ് സംഭവം.

മാവോയിസ്റ്റ് സാന്നിധ്യം സജീവമായുള്ള മക്കിമല കൊടക്കാടാണ് കുഴിബോംബുകൾ കണ്ടെത്തിയത്. വനം വകുപ്പ് വാച്ചർമാർ രാവിലെ ഫെൻസിങ് പരിശോധിക്കാൻ പോയപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ ചില വസ്തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുകളാണെന്ന് മനസ്സിലായത്. സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും ക്യാമ്പ് ചെയ്യുകയാണ്.