താനെ: സ്വന്തം സഹോദരിയുടെ കുഞ്ഞിനെ റോഡിൽ തള്ളിയ മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. സഹോദരിയുടെ നവജാത പെൺകുഞ്ഞിനെയാണ് 24 കാരി റോഡിൽ ഉപേക്ഷിച്ച് മുങ്ങിയത്. സഹോദരി പ്രസവ സംബന്ധിയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഈ ക്രൂര കൃത്യം സംഭവിച്ചത്.

മഹാരാഷ്ട്രയിലെ താനെയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവങ്ങളുടെ തുടക്കം. വഴിയാത്രക്കാർ റോഡിൽ കുഞ്ഞിനെ ശ്രദ്ധിക്കുന്നത്. വിവരം അറിയിച്ചതിനേ തുടർന്ന സംഭവ സ്ഥലത്ത് എത്തിയ പോലീസ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു.

കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ ഒടുവിൽ സഹായകമായത്. ഇന്റലിജൻസ് , ടെക്നിക്കൽ സഹായത്തോടെ കുട്ടിയെ ഉപേക്ഷിച്ചയാളെ പോലീസ് കണ്ടെത്തി പിടികൂടിയത്.

യുവതി ചോദ്യം ചെയ്യുമ്പോഴാണ് സത്യം പറഞ്ഞത്. സഹോദരിയുടെ മകളെയാണ് റോഡിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമാവുന്നത്. ബാലനീത വകുപ്പുകൾ അനുസരിച്ചും തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എന്തിനാണ് ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്യാനുള്ള കാരണമെന്ന് ഇനിയും യുവതി പോലീസിനോട് തുറന്നുപറഞ്ഞിട്ടില്ല.