- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കിളിമാനൂര്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തീപിടിത്തം; പൊള്ളലേറ്റ മേല്‍ശാന്തി ചികിത്സയിലിരിക്കെ മരിച്ചു; അപകട കാരണം ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്ന്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം അപകടം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ മേല്‍ശാന്തി ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി(49)യാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ക്ഷേത്രത്തില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുന്‍പാണ് ക്ഷേത്രത്തില്‍ തീപിടിത്തം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെ കത്തിച്ച വിളക്കുമായി ജയകുമാര്‍ നടന്നുപോയി അടഞ്ഞുകിടന്ന മുറി തുറക്കുന്നത് ദൃശ്യത്തിലുണ്ട്. പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ദേഹത്ത് തീപിടിച്ച ജയകുമാര്‍ പരിഭ്രാന്തനായി ഓടി. ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് തീ അണച്ച് ജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ജയകുമാറിന്റെ മരണം സംഭവിച്ചത്.
ഗ്യാസ് സിലിണ്ടറില്‍ നിന്ന് ചോര്‍ന്ന വാതകം അടഞ്ഞുകിടന്ന മുറിയില്‍ നിറഞ്ഞതാവാമെന്നാണ് പൊലീസ് നിഗമനം. ജയകുമാര്‍ മുറി തുറന്നപ്പോള്‍ കൈയ്യിലുണ്ടായിരുന്ന വിളക്കില്‍ നിന്ന് തീ ആളിപ്പടര്‍ന്നതാകാമെന്നും പൊലീസ് സംശയിക്കുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നിന് വൈകീട്ട് 6.15-നാണ് അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. സിലിന്‍ഡറിന്റെ വാല്‍വില്‍നിന്നാണ് പാചകവാതകം ചോര്‍ന്നത്. ഉമാദേവിയാണ് മരിച്ച ജയകുമാരന്‍ നമ്പൂതിരിയുടെ ഭാര്യ. മക്കള്‍: ആദിത്യ നാരായണന്‍ നമ്പൂതിരി, ആരാധിക.