- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റീല്‍സ് ചിത്രീകരിക്കാന്‍ ഥാര്‍ ഓടിച്ചുകയറ്റിയത് റെയില്‍വെ ട്രാക്കില്‍; ട്രെയിന്‍ വരുന്നത് കണ്ടിട്ടും വാഹനം മാറ്റാനായില്ല; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പിടിയില്‍; ജയ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍
മഹീന്ദ്ര ഥാര്‍ എസ് യു വി റെയില്‍വേ ട്രാക്കിലൂടെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു
ജയ്പൂര്‍: റീല്‍സ് ചിത്രീകരിക്കാനായി റെയില്‍വേ ട്രാക്കില്‍ വാഹനമോടിച്ചു കയറ്റിയ യുവാവ് പിടിയില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ മഹീന്ദ്ര ഥാര്‍ എസ് യു വി റെയില്‍വേ ട്രാക്കിലൂടെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ അകലെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും വാഹനം ട്രാക്കില്‍ നിന്ന് തിരികെ ഇറക്കാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. ഒടുവില്‍ നാട്ടുകാരും പൊലീസുകാരുമെല്ലാം സ്ഥലത്ത് തടിച്ചുകൂടി. അവസാനം വാഹനം തിരിച്ച് റോഡിലിറക്കാന്‍ സാധിച്ചപ്പോള്‍ എല്ലാവരുടെയും പിടിവെട്ടിച്ച് രക്ഷപ്പെടാനും ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു.
ട്രാക്കില്‍ കുടുങ്ങിയ കാറിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവ് മദ്യലഹരിയിലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ആളുകളും പൊലീസുകാരുമെല്ലാം റെയില്‍വെ ട്രാക്കില്‍ കിടക്കുന്ന മഹീന്ദ്ര ഥാര്‍ കാറിന് സമീപം നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ ട്രാക്കില്‍ നിന്ന് പുറത്തിറക്കാന്‍ ഇയാള്‍ ശ്രമിക്കുന്നുമുണ്ട്.
ഥാര്‍ റെയില്‍വെ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഗുഡ്സ് ട്രെയിന്‍ വരുന്നത് കണ്ടാണ് വാഹനം മാറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ അത് സാധിക്കാതെ വന്നു. എന്നാല്‍ ലോക്കോ പൈലറ്റിന് കാര്യം മനസിലായി അദ്ദേഹം ട്രെയിന്‍ നിര്‍ത്തി. അതുകൊണ്ടു തന്നെ ആര്‍ക്കും പരിക്കേല്‍ക്കുകയും വാഹനത്തിന് കേടുപാട് വരികയോ ചെയ്തില്ല.
ഒടുവില്‍ ആളു കൂടിയപ്പോള്‍ ഇയാള്‍ ട്രാക്കില്‍ നിന്ന് വളരെ വേഗം കാര്‍ പിന്നിലേക്ക് എടുത്ത് ഏതാണ്ട് 30 മീറ്ററോളം അകലെയുള്ള റോഡിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചു. അവിടെ ഏതാനും നിമിഷം നിര്‍ത്തിയ ശേഷം കാര്‍ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മൂന്ന് പേര്‍ക്ക് വാഹനം ഇടിച്ച് പരിക്കേറ്റു. കാറിനെ പിന്തുടര്‍ന്ന പൊലീസ്, അധികം വൈകാതെ തടഞ്ഞുനിര്‍ത്തി ഇയാളെ പിടികൂടി. വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
ലോക്കോ പൈലറ്റിന് യഥാസമയം ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തടിച്ചുകൂടിയ ആളുകള്‍ ചേര്‍ന്ന് 15 മിനിറ്റോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് വാഹനം ട്രാക്കിന് പുറത്തെത്തിച്ചത്.