- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാത്രി വൈകി ഒരാൾ ഭക്ഷണം ഓർഡർ ചെയ്തു; ഓർഡർ കയ്യിലെത്തിയപ്പോൾ പന്തികേട്; കാറിനുള്ളിൽ മുഴുവൻ നല്ല മണം; പോലീസിനെ വിളിച്ചുവരുത്തി യുവതി; പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്നത്; 'ബുറിറ്റോസ്' കാരണം സംഭവിച്ചത്!
ന്യൂയോർക്ക്: ഇപ്പോൾ ആധുനിക കാലത്ത് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടെത്തിക്കാൻ സർവീസും ഉണ്ട്. അങ്ങനെ ഡെലിവറി ചെയ്ത് ആഹാരം കൊണ്ടെത്തിക്കുന്നവരും കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പക്ഷെ ചിലർ ഉണ്ടാക്കിവയ്ക്കുന്ന പ്രവർത്തികൊണ്ട് ചിലപ്പോൾ അവരും പെട്ട് പോകും. അങ്ങനെ ഒരു സംഭവമാണ് അമേരിക്കയിൽ നടന്നിരിക്കുന്നത്.
സംഭവം ഇങ്ങനെ, യുഎസിലാണ് സംഭവം നടന്നത്. ഊബർ ഈറ്റ്സിൽ ഒരാൾ ബുറിറ്റോയാണ് ഓർഡർ ചെയ്തതാണ് തലവേദനായായത്. എന്നാൽ, ഈ ബുറിറ്റോയിൽ സംശയം തോന്നിയ ഡ്രൈവർ പോലീസിനെ വിളിച്ചതോടെ സംഭവം ആകെ മാറുകയായിരുന്നു.
കാംഡൻ കൗണ്ടിയിലെ ലിൻഡൻവോൾഡിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു ബുറിറ്റോ, ഒരു സൂപ്പ്, ഒരുകുപ്പി വെള്ളം എന്നിവയാണ് ഒരാൾ ഓർഡർ ചെയ്തത്. പക്ഷെ, ഓർഡർ കയ്യിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഡ്രൈവറായ യുവതിക്ക് ആകെ അപാകത തോന്നി.
പാഴ്സൽ കാറിൽ വച്ച് ഓർഡർ ചെയ്തയാൾക്കെത്തിക്കാൻ ഡ്രൈവ് ചെയ്യുകയായിരുന്നു യുവതി. കാറിലാകെ ഒരു പ്രത്യേകതരം മണം പടരുന്നതായി യുവതിക്ക് മനസിലായി. എന്നാൽ, അത് ഏതെങ്കിലും വിഭവത്തിന്റെ മണമായിരുന്നില്ല.
അതിന് കഞ്ചാവിന്റെ മണമാണ് എന്ന് തോന്നിയതോടെ യുവതി നേരെ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കവർ തുറന്നപ്പോൾ കണ്ടത് 'ബുറിറ്റോയ്ക്ക് പകരം കഞ്ചാവാണ്'. വാഷിംഗ്ടൺ ടൗൺഷിപ്പ് പോലീസ് ഉടനടി തന്നെ സംഭവത്തിൽ അന്വേഷണം തുടങ്ങുകയും ചെയ്തു.
പോലീസ് പിന്നീട് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ഒരു റോൾ പോലെ തോന്നിക്കുന്നതിന് വേണ്ടി എങ്ങനെയാണ് കഞ്ചാവ് പൊതിഞ്ഞിരിക്കുന്നത് എന്ന് പൊലീസ് ഷെയർ ചെയ്ത ചിത്രങ്ങളിൽ കാണാം. ഇതിന് പിന്നിലുള്ളവർ ഊബർ ഈറ്റ്സിലെ സൗകര്യങ്ങൾ ഇത് കടത്താൻ വേണ്ടി ഉപയോഗിച്ചിരിക്കാം എന്നാണ് പോലീസ് പറയുന്നത്.
നിയമപ്രകാരം ഊബർ മയക്കുമരുന്ന്, മദ്യം എന്നിവ തങ്ങളുടെ സർവീസ് ഉപയോഗപ്പെടുത്തി വിതരണം ചെയ്യുന്നത് കർശനമായി വിലക്കുന്നുണ്ട്.