- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'പരാമര്‍ശം അടങ്ങിയ സന്ദേശങ്ങള്‍ ഇല്ല; ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാലെ കേസ് നിലനില്ക്കു'; മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ല
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്.
ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ. മറ്റൊരാള്‍ പരാതി നല്‍കിയാല്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമുണ്ട്. ഗ്രൂപ്പുകളില്‍ ഏതെങ്കിലും പരാമര്‍ശം അടങ്ങിയ സന്ദേശങ്ങള്‍ ഇല്ല. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്.
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്‌സ് ആപ് ഗ്രൂപ്പ് പുറത്തുവന്നത് വിവാദമായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള ഗ്രൂപ്പ് ഉണ്ടാക്കിയത്.
സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോണ്‍ ഹാക്ക് ചെയ്ത് 11 വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേര്‍ത്തു എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം.
കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന് കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയാണ് ചാര്‍ജ് മെമ്മോ നല്‍കിയത്. ഗോപാലകൃഷ്ണന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ വിഭാഗീതയുണ്ടാക്കാന്‍ ശ്രമിച്ചു എന്നും സര്‍വീസ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്. ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ചീഫ് സെക്രട്ടറി.
മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്. ചില കുറ്റങ്ങള്‍ ചെയ്തെന്ന കണ്ടെത്തലിന് പിന്നാലെ ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാനത്തിന് പുറമെ ഐഎഎസ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ നിരവധി സാങ്കേതിക നടപടികളുണ്ട്. കുറ്റാരോപിതന് മറുപടി നല്‍കാന്‍ ഒരവസരം എന്ന നിലയിലാണ് കുറ്റാന്വേഷണ മെമ്മോ നല്‍കിയത്.