- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണില്ലാത്ത ക്രൂരത! കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; പീഡനത്തിന് ഇരയായത് ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിലിരുന്ന കുഞ്ഞിന്; പോക്‌സോ കേസ് ചുമത്തി; മൂന്ന് ആയമാര്‍ അറസ്റ്റില്‍
രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ആയമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞ രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടുംക്രൂരത. രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ആയമാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേര്‍ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം. അമ്മ മരിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയില്‍ ആയമാരുടെ സംരക്ഷണത്തിലായിരുന്നു കുഞ്ഞുങ്ങള്‍ കഴിഞ്ഞിരുന്നത്.
മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് വിവരം. പ്രതികള്‍ക്കെതിരെ മറ്റെന്തെങ്കിലും നടപടി മുന്‍പ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. ശിശുക്ഷേമ സമിതിയില്‍ 103 ആയമാരാണ് ഉള്ളത്. ഈ ആയമാരെല്ലാം കരാര്‍ ജീവനക്കാരാണ്. പ്രതികളായ മൂന്ന് പേരും വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ വിവരം ശിശുക്ഷേമ സമിതി പൊലീസിന് കൈമാറി. കുട്ടിയെ വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ് എടുത്തത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്. നഖം കൊണ്ട് നുള്ളിയ പാട് ശ്രദ്ധയില്‍ പെട്ടിരുന്നു. സ്വകാര്യ ഭാഗങ്ങളിലും മുറിവുമുണ്ട്. പിന്നാലെയാണ് മ്യൂസിയം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആയമാരം ചോദ്യം ചെയ്യുന്നതിനിടയാണ് മൂവരും കുറ്റസമ്മതം നടത്തിയത്.
അനാഥരായ കുട്ടികള്‍ക്ക് ആശ്രയം നല്‍കുന്ന സ്ഥാപനത്തില്‍ നിന്നാണ് മനസ് മരവിക്കുന്ന ക്രൂരത പുറത്തുവരുന്നത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ വേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന തൈക്കാട് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുറിവേറ്റതായി കണ്ടെത്തിയത്.