- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആന്ധ്രയില്‍ നിന്ന് തമിഴ്നാട് തേനി വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; ദേവദാനപ്പട്ടിയില് രണ്ടു മലയാളികള്‍ പിടിയില്‍; 26 കിലോ കഞ്ചാവ് പിടിച്ചെടുത്തു
തേനി (തമിഴ്നാട്): ആന്ധ്രയില്‍ നിന്ന് തേനി ജില്ലയിലൂടെ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു മലയാളികള്‍ പിടിയിലായി. കൊല്ലം സ്വദേശികളായ സോണി, രാജേഷ് എന്നിവരെയാണ് ദേവദാനപട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 26 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
തേനി ഡിണ്ടിഗല്‍ ജില്ലാ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ പൊലീസ് വാഹന പരിശോധന നടത്തവെ കേരള രജിസ്ട്രേഷന്‍ നമ്പറുള്ള കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഏഴ് പൊതികളിലായി കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച 26 കിലോ കഞ്ചാവ് കണ്ടെത്തി. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് ലഭിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story